Tag: #Rohan S Kunnumal

Total 7 Posts

മലയാള മനോരമ ന്യൂസ് മേക്കർ 2022 മത്സരത്തിൽ ഇടംനേടി കൊയിലാണ്ടിക്കാരൻ രോഹൻ കുന്നുമ്മൽ; പത്ത് പേരുടെ ലിസ്റ്റിൽ പി.ടി.ഉഷ എം.പിയും; മറ്റു പ്രമുഖർ ആരെല്ലാമെന്ന് നോക്കാം

കൊയിലാണ്ടി: മലയാള മനോരമ ന്യൂസ് മേക്കർ 2022 മത്സരത്തിനായുള്ള പത്ത് പ്രമുഖരുടെ ലിസ്റ്റിൽ ഇടംപിടിച്ച് കൊയിലാണ്ടിക്കാരനായ ക്രിക്കറ്റർ രോഹൻ കുന്നുമ്മലും, പി.ടി ഉഷ എം.പിയും. വ്യത്യസ്ത മേഖലകളില്‍ വാര്‍ത്ത സൃഷ്ടിച്ച പത്തുപേരാണ് പ്രാഥമിക പട്ടികയില്‍ ഇടംനേടിയത്. രാഷ്ട്രീയ രംഗത്തുനിന്ന് ശശി തരൂര്‍, എം.വി. ഗോവിന്ദന്‍, ഇ.പി. ജയരാജന്‍ എന്നിവര്രാണുള്ളത്. ദുല്‍ഖര്‍ സല്‍മാന്‍, ദേശീയ പുരസ്കാരം നേടിയ

ഐ.പി.എല്ലിൽ രോഹന്റെ വെടിക്കെട്ടിനായി കാത്തിരിപ്പ്; രാജസ്ഥാൻ റോയൽസ് ഉൾപ്പടെ മൂന്ന് ടീമുകൾ രോഹൻ കുന്നുമ്മലിനായി രംഗത്ത്, പ്രതീക്ഷയോടെ കൊയിലാണ്ടിയും

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: ക്രിക്കറ്റിന്റെ മാന്ത്രിക ലോകത്തേക്ക് ഒരു മലയാളി കൂടിയെന്ന പ്രതീക്ഷകൾക്ക് ചിറകു വെയ്ക്കുമെന്നാണ് രോഹന്റെ പന്തുകൾ ആഞ്ഞു വീശുമ്പോൾ ഒരു നാട് മുഴുവൻ കാത്തിരിക്കുന്നത്. ഇപ്പോൾ സഞ്ജു സാംസണ് ശേഷം കേരളം ഉറ്റ നോക്കുന്ന ക്രിക്കറ്ററിലേക്ക് കണ്ണും നട്ട് ഇന്ത്യയും. കൊയിലാണ്ടിയുടെ സ്വന്തം രോഹൻ കുന്നുമേലിലേക്ക് ഐ.പി.എൽ പ്രതീക്ഷകളർപ്പിച്ച് പ്രശസ്ത ക്രിക്കറ്റ്

ദുലീപ് ട്രോഫി ഫൈനലില്‍ സെഞ്ച്വറി തികയ്ക്കാനാകാതെ കൊയിലാണ്ടിക്കാരന്‍ രോഹന്‍; പുറത്തായത് 93 റണ്‍സെടുത്ത് നില്‍ക്കെ, നാലാം ദിവസത്തെ കളി അവസാനിച്ചു

കൊയിലാണ്ടി: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ സെഞ്ച്വറി തികയ്ക്കാനാകാതെ സൗത്ത് സോണ്‍ താരവും കൊയിലാണ്ടി സ്വദേശിയുമായ രോഹന്‍ എസ് കുന്നുമ്മല്‍. സൗത്ത് സോണിന്റെ രണ്ടാം ഇന്നിങ്‌സിന് മികച്ച തുടക്കം നല്‍കിയ രോഹന്‍ 93 റണ്‍സിലെത്തി നില്‍ക്കെയാണ് പുറത്തായത്. നാലാം ദിവസത്തെ കളി അവസാനിച്ചപ്പോള്‍ സൗത്ത് സോണ്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ്

‘സെമിയിലെ വലിയ വിജയവുമായാണ് വരുന്നത്, അതുകൊണ്ട് തന്നെ എല്ലാവരും നല്ല ആത്മവിശ്വാസത്തോടെയാണ് ഫൈനലിനിറങ്ങുന്നത്, ജയിക്കുമെന്ന് തന്നെയാണ് വിശ്വാസം’; ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിന് തൊട്ടുമുമ്പായി സൗത്ത് സോൺ താരവും കൊയിലാണ്ടിക്കാരനുമായ രോഹൻ എസ്. കുന്നുമ്മൽ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

സ്വന്തം ലേഖകൻ കൊയിലാണ്ടി: രോഹൻ എസ്. കുന്നുമ്മൽ, കൊയിലാണ്ടിയുടെ സ്വന്തം ക്രിക്കറ്റ് താരം. കിടിലൻ ബാറ്ററായ രോഹനെ വായനക്കാർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. ബാറ്റിങ് മികവിനാൽ ക്രിക്കറ്റിൽ തന്റെതായ ഇടം ഉറപ്പിച്ചു കഴിഞ്ഞ രോഹൻ ഇപ്പോൾ ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റിൽ സൗത്ത് സോൺ ടീമിന് വേണ്ടി കളിക്കുന്നത്. സൗത്ത് സോൺ ഫൈനൽ വരെ എത്തിയതിൽ കൊയിലാണ്ടിക്കാരൻ രോഹന്

നാലാം സെഞ്ച്വറിയെന്ന മോഹം പൊലിഞ്ഞെങ്കിലും വീണ്ടും തിളങ്ങി കൊയിലാണ്ടിക്കാരന്‍ രോഹന്‍; രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെ മികച്ച മുന്നേറ്റവുമായി കേരളം

കൊയിലാണ്ടി: രഞ്ജി ട്രോഫി മത്സരത്തില്‍ മികച്ച പ്രകടവുമായി കേരളം. മധ്യപ്രദേശിനെതിരായ മത്സരത്തില്‍ മികച്ച മുന്നേറ്റമാണ് കൊയിലാണ്ടി സ്വദേശി രോഹന്‍ എസ് കുന്നുമ്മല്‍ ഉള്‍പ്പെടുന്ന കേരള ടീം കാഴ്ചവെക്കുന്നത്. രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ചറി നേടി റെക്കോര്‍ഡ് സൃഷ്ടിച്ച രോഹന്‍ നാലാം സെഞ്ച്വറിയെന്ന സ്വപ്‌നം പൂവണിയുന്നതിന് മുന്നേ പുറത്തായി. 110 പന്തുകളില്‍ നിന്ന് 75 റണ്‍സാണ്

റൺ മല തീർത്ത് രോഹൻ; രഞ്ജി ട്രോഫിയിലൂടെ റെക്കോർഡുകൾ സൃഷ്ടിച്ച് മലയാളികൾക്ക് പ്രിയങ്കരനായി കൊയിലാണ്ടിയുടെ അഭിമാനതാരം (വീഡിയോ കാണാം)

തനിക്ക് നേരെ വരുന്ന ഓരോ പന്തുകളും അടിച്ചു തെറിപ്പിക്കുമ്പോള്‍ കൊയിലാണ്ടി സ്വദേശി രോഹന്‍ എസ് കുന്നുമ്മല്‍ പ്രതീക്ഷിച്ചിരുന്നില്ല പുതിയ റെക്കോര്‍ഡുകളിലേക്കാണ് പതിയെ നടന്നു കയറുന്നതെന്ന്. തുടര്‍ച്ചായായ മൂന്ന് കളികളില്‍ സെഞ്ച്വറി നേടിയാണ് രോഹന്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്. രഞ്ജിയില്‍ തുടര്‍ച്ചയായി മൂന്ന് ഇന്നിങ്‌സുകളില്‍ സെഞ്ചുറി നേടുന്ന ആദ്യ കേരള താരമെന്ന റെക്കോര്‍ഡാണ് രോഹന്‍ നേടിയെടുത്തത്. വീട്ടുവരാന്തയില്‍

നമ്മുടെ ചെക്കൻ പുപ്പുലിയാണേ; രഞ്ജിട്രോഫി ടൂർണമെൻറിൽ ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി അടിച്ച് താരമായി കൊയിലാണ്ടി സ്വദേശി രോഹൻ കുന്നുമ്മൽ

കൊയിലാണ്ടി: പാഞ്ഞു വരുന്ന പന്തുകളോരോന്നും അടിച്ചു പറപ്പിപ്പിക്കുമ്പോൾ ആദ്യ കളിയുടെ ഭീതിയേക്കാൾ ആവേശമായിരുന്നു രോഹന്. രഞ്ജിട്രോഫി ടൂർണമെൻറിൽ അരങ്ങേയറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി അടിച്ച് താരമായി കൊയിലാണ്ടി സ്വദേശി രോഹൻ കുന്നുമ്മൽ. രാജ്കോട്ടിൽ ഇന്ന് മേഘാലയ്ക്കെതിരെ നടന്ന മത്സരത്തിലാണ് ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയത്. ഒന്നാം ദിനം കളി നിർത്തിയപ്പോൾ 36 ഓവറിൽ ഒരു വിക്കറ്റ്