നമ്മുടെ ചെക്കൻ പുപ്പുലിയാണേ; രഞ്ജിട്രോഫി ടൂർണമെൻറിൽ ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി അടിച്ച് താരമായി കൊയിലാണ്ടി സ്വദേശി രോഹൻ കുന്നുമ്മൽ


കൊയിലാണ്ടി: പാഞ്ഞു വരുന്ന പന്തുകളോരോന്നും അടിച്ചു പറപ്പിപ്പിക്കുമ്പോൾ ആദ്യ കളിയുടെ ഭീതിയേക്കാൾ ആവേശമായിരുന്നു രോഹന്. രഞ്ജിട്രോഫി ടൂർണമെൻറിൽ അരങ്ങേയറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി അടിച്ച് താരമായി കൊയിലാണ്ടി സ്വദേശി രോഹൻ കുന്നുമ്മൽ.

രാജ്കോട്ടിൽ ഇന്ന് മേഘാലയ്ക്കെതിരെ നടന്ന മത്സരത്തിലാണ് ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയത്. ഒന്നാം ദിനം കളി നിർത്തിയപ്പോൾ 36 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എന്ന നിലയിലാണ് കേരളം.

97 പന്തിൽ 17 ഫോറും ഒരു സിക്‌സറുമായി നേടിയ രോഹൻ കുന്നുമ്മേൽ 107 റൺസ് നേടിയത്. സി.ജി ഖുരാനയുടെ പന്തിൽ ഡിബി രവി പിടിച്ചാണ് രോഹൻ പുറത്തായത്. റോഹനോടൊപ്പം തന്നെ മികച്ച പ്രകടനവുമായി പൊന്നൻ രാഹുലും തിളങ്ങി.13 ഫോറും ഒരു സിക്‌സറുമായി 91 റൺസ് പൊന്നൻ രാഹുൽ നേടി.ഇന്നത്തെ കാളി അവസാനിക്കുമ്പോൾ രാഹുൽ ഔട്ട് ആയിരുന്നില്ല, രോഹന് ശേഷമിറങ്ങിയ ജലജ് സക്‌സേനയും പൊന്നൻ രാഹുലുമാണ് ക്രീസിലുള്ളത്. ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 57 റൺസ് ലീഡിലാണ്‌ കേരളമിപ്പോൾ.

ടോസ് നേടിയ കേരളം മേഖലയെ ബാറ്റിങ്ങിന് അയച്ചു. വെറും 40.4 ഓവറിൽ കേരളം മേഖലയെ 148 റൺസിന്‌ പുറത്താക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ കേരളത്തിന്റെ ഏദൻ ആപ്പിൾ ടോമും താരമായി. കേരളം ബാറ്റർമാർ അടിച്ചു തകർത്തപ്പോൾ ഈ പതിനേഴുകാരന്റെ നേതൃത്വത്തിലുള്ള ബോളർമാരും മേഘാലയെ എറിഞ്ഞു തകർത്തു.