Tag: Rohan Kunnummal

Total 10 Posts

സയ്യിദ് മുഷ്താക് അലി ട്രോഫിയ്ക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; വൈസ് ക്യാപ്റ്റനായി കൊയിലാണ്ടിക്കാരന്‍ രോഹന്‍ എസ്.കുന്നുമ്മല്‍

കൊയിലാണ്ടി: 2020-23/24 സയ്യിദ് മുഷ്താക് അലി ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു വി.സാംസണ്‍ ക്യാപ്റ്റനായ പതിനെട്ടംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിജയ് ഹസാരെ, ദേവ്ധര്‍ ട്രോഫി ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കൊയിലാണ്ടി സ്വദേശി രോഹന്‍ കുന്നുമ്മല്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ആയാണ് രോഹന്‍ ഇടംനേടിയത്. ദേവ്ധര്‍ ട്രോഫിയില്‍ ദക്ഷിണ മേഖല ടീമിന്റെ

നയിക്കാന്‍ രോഹന്‍; അന്തര്‍ സംസ്ഥാന ടി-20 ടൂര്‍ണ്ണമെന്റിനായുള്ള കേരള ടീം ക്യാപ്റ്റനായി കൊയിലാണ്ടി സ്വദേശി രോഹന്‍ കുന്നുമ്മല്‍

കൊയിലാണ്ടി: അന്തര്‍ സംസ്ഥാന ടി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിനായുള്ള കേരള ടീമിന്റെ ക്യാപ്റ്റനായി കൊയിലാണ്ടി സ്വദേശി രോഹന്‍ എസ്. കുന്നുമ്മല്‍. സീനിയര്‍ പുരുഷ ടീമിന്റെ ക്യാപ്റ്റനായാണ് രോഹന്‍ കുന്നുമ്മലിനെ പ്രഖ്യാപിച്ചത്. പോണ്ടിച്ചേരിയില്‍ നടക്കുന്ന വാം അപ്പ് ടൂര്‍ണ്ണമെന്റിലാണ് രോഹന്‍ കേരള ടീമിനെ നയിക്കുക. പൂര്‍ണ്ണമായ ടീം:  രോഹന്‍ എസ്. കുന്നുമ്മല്‍ (ക്യാപ്റ്റന്‍) മുഹമ്മദ് അസറുദ്ദീന്‍ എം (വിക്കറ്റ്

വിലയേറിയ താരമായി കൊയിലാണ്ടിക്കാരന്‍ രോഹന്‍; അടുത്ത വര്‍ഷത്തെ ഐ.പി.എല്‍ ക്രിക്കറ്റ് ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച് രോഹന്‍ എസ്. കുന്നുമ്മല്‍, നോട്ടമിട്ട് പ്രമുഖ ടീമുകള്‍

കൊയിലാണ്ടി: ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനത്താല്‍ ദേശീയ തലത്തില്‍ പ്രശസ്തനായ ക്രിക്കറ്റ് താരമാണ് കൊയിലാണ്ടിക്കാരന്‍ രോഹന്‍ എസ്. കുന്നുമ്മല്‍. അടുത്തിടെ നടന്ന എല്ലാ ടൂര്‍ണമെന്റുകളിലും കേരളത്തിനായി മികച്ച പ്രകടനമാണ് മന്ദമംഗലം സ്വദേശിയായ രോഹന്‍ കാഴ്ച വച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്രവേശിക്കാനുള്ള അവസരമാണ് ഇപ്പോള്‍ രോഹനെ തേടിയെത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ടാറ്റ ഐ.പി.എല്‍

രഞ്ജി ട്രോഫി ക്രിക്കറ്റ്; ആദ്യ മത്സരത്തില്‍ രോഹന്‍ കുന്നുമ്മലിന് അര്‍ധ സെഞ്ച്വറി, കേരളത്തിന് മികച്ച തുടക്കം

റാഞ്ചി: രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരായ ആദ്യ മത്സരത്തില്‍ കേരളത്തിന് മികച്ച തുടക്കം. കൊയിലാണ്ടി സ്വദേശി രോഹന്‍ കുന്നുമ്മലിന് അര്‍ധ സെഞ്ച്വറി നേടി. 71 ബോളില്‍ അഞ്ച് ഫോറും ഒരു സിക്‌സറും അടക്കം 50 റണ്‍സാണ് രോഹന്‍ നേടിയത്. ഒടുക്കം ഷഹാന്‍ നദീമിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യു ആയി പുറത്താവുകയും ചെയ്തു. രോഹന്‍ കുന്നുമ്മലും രോഹനും പ്രേമും ചേര്‍ന്ന

നയിക്കാന്‍ സഞ്ജു, പൊരുതാന്‍ രോഹന്‍; രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു, കൊയിലാണ്ടി സ്വദേശി രോഹന്‍ എസ്. കുന്നുമ്മല്‍ ടീമില്‍

കൊയിലാണ്ടി: രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കൊയിലാണ്ടി സ്വദേശിയായ സൂപ്പര്‍ ബാറ്റര്‍ രോഹന്‍ എസ്. കുന്നുമ്മല്‍ ടീമില്‍ ഇടം പിടിച്ചു. സഞ്ജു സാംസണാണ് ടീം ക്യാപ്റ്റന്‍. സിജോമോന്‍ ജോസഫ് ആണ് വൈസ് ക്യാപ്റ്റന്‍. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ടീം പ്രഖ്യാപിച്ചത്. 2022-23 സീസണില്‍ റാഞ്ചിയിലും ജയ്പൂരിലുമായി നടക്കുന്ന രഞ്ജി ട്രോഫിയുടെ ആദ്യ രണ്ട്

മലയാള മനോരമ ന്യൂസ് മേക്കർ 2022 മത്സരത്തിൽ ഇടംനേടി കൊയിലാണ്ടിക്കാരൻ രോഹൻ കുന്നുമ്മൽ; പത്ത് പേരുടെ ലിസ്റ്റിൽ പി.ടി.ഉഷ എം.പിയും; മറ്റു പ്രമുഖർ ആരെല്ലാമെന്ന് നോക്കാം

കൊയിലാണ്ടി: മലയാള മനോരമ ന്യൂസ് മേക്കർ 2022 മത്സരത്തിനായുള്ള പത്ത് പ്രമുഖരുടെ ലിസ്റ്റിൽ ഇടംപിടിച്ച് കൊയിലാണ്ടിക്കാരനായ ക്രിക്കറ്റർ രോഹൻ കുന്നുമ്മലും, പി.ടി ഉഷ എം.പിയും. വ്യത്യസ്ത മേഖലകളില്‍ വാര്‍ത്ത സൃഷ്ടിച്ച പത്തുപേരാണ് പ്രാഥമിക പട്ടികയില്‍ ഇടംനേടിയത്. രാഷ്ട്രീയ രംഗത്തുനിന്ന് ശശി തരൂര്‍, എം.വി. ഗോവിന്ദന്‍, ഇ.പി. ജയരാജന്‍ എന്നിവര്രാണുള്ളത്. ദുല്‍ഖര്‍ സല്‍മാന്‍, ദേശീയ പുരസ്കാരം നേടിയ

തോല്‍വികൾക്ക് ശേഷം വീണ്ടും വിജയവഴിയിൽ കേരളം; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജമ്മു കശ്മീരിനെ തോല്‍പ്പിച്ചത് 62 റണ്‍സിന്, അഞ്ച് ഫോറും ഒരു സിക്‌സും അടിച്ച് കൊയിലാണ്ടിക്കാരന്‍ രോഹന്‍.എസ്.കുന്നുമ്മല്‍

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം വിജയത്തിളക്കവുമായി കേരളം. എലൈറ്റ് ഗ്രൂപ്പ് സിയില്‍ ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ 62 റണ്‍സിനാണ് കേരളം വിജയിച്ചത്. കേരളത്തിന്റെ ഓപ്പണര്‍ കൊയിലാണ്ടിക്കാരന്‍ രോഹന്‍.എസ്.കുന്നുമ്മല്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 29 റണ്‍സാണ് അടിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം നിശ്ചിത

ദുലീപ് ട്രോഫി ഫൈനലില്‍ സെഞ്ച്വറി തികയ്ക്കാനാകാതെ കൊയിലാണ്ടിക്കാരന്‍ രോഹന്‍; പുറത്തായത് 93 റണ്‍സെടുത്ത് നില്‍ക്കെ, നാലാം ദിവസത്തെ കളി അവസാനിച്ചു

കൊയിലാണ്ടി: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ സെഞ്ച്വറി തികയ്ക്കാനാകാതെ സൗത്ത് സോണ്‍ താരവും കൊയിലാണ്ടി സ്വദേശിയുമായ രോഹന്‍ എസ് കുന്നുമ്മല്‍. സൗത്ത് സോണിന്റെ രണ്ടാം ഇന്നിങ്‌സിന് മികച്ച തുടക്കം നല്‍കിയ രോഹന്‍ 93 റണ്‍സിലെത്തി നില്‍ക്കെയാണ് പുറത്തായത്. നാലാം ദിവസത്തെ കളി അവസാനിച്ചപ്പോള്‍ സൗത്ത് സോണ്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ്

‘സെമിയിലെ വലിയ വിജയവുമായാണ് വരുന്നത്, അതുകൊണ്ട് തന്നെ എല്ലാവരും നല്ല ആത്മവിശ്വാസത്തോടെയാണ് ഫൈനലിനിറങ്ങുന്നത്, ജയിക്കുമെന്ന് തന്നെയാണ് വിശ്വാസം’; ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിന് തൊട്ടുമുമ്പായി സൗത്ത് സോൺ താരവും കൊയിലാണ്ടിക്കാരനുമായ രോഹൻ എസ്. കുന്നുമ്മൽ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

സ്വന്തം ലേഖകൻ കൊയിലാണ്ടി: രോഹൻ എസ്. കുന്നുമ്മൽ, കൊയിലാണ്ടിയുടെ സ്വന്തം ക്രിക്കറ്റ് താരം. കിടിലൻ ബാറ്ററായ രോഹനെ വായനക്കാർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. ബാറ്റിങ് മികവിനാൽ ക്രിക്കറ്റിൽ തന്റെതായ ഇടം ഉറപ്പിച്ചു കഴിഞ്ഞ രോഹൻ ഇപ്പോൾ ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റിൽ സൗത്ത് സോൺ ടീമിന് വേണ്ടി കളിക്കുന്നത്. സൗത്ത് സോൺ ഫൈനൽ വരെ എത്തിയതിൽ കൊയിലാണ്ടിക്കാരൻ രോഹന്

കൊയിലാണ്ടിക്കാരന്റെ ബാറ്റിങ് കരുത്തില്‍ വിറങ്ങലിച്ച് നോര്‍ത്ത് സോണ്‍; ദുലീപ് ട്രോഫി സെമി ഫൈനലില്‍ രോഹന്‍ എസ്. കുന്നുമ്മലിന് സെഞ്ച്വറി

കൊയിലാണ്ടി: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കൊയിലാണ്ടി സ്വദേശി രോഹന്‍ എസ് കുന്നുമ്മലിന് സെഞ്ച്വറി. സൗത്ത് സോണ്‍ ടീമിന് വേണ്ടി ബാറ്റേന്തിയ രോഹന്‍ ഒന്നാം ദിവസത്തെ മത്സരം ചായയ്ക്ക് പിരിയുമ്പോള്‍ 212 പന്തുകളില്‍ നിന്നായി 136 റണ്‍സാണ് അടിച്ചെടുത്തത്. നോര്‍ത്ത് സോണ്‍ ടീമിനെയാണ് ദുലീപ് ട്രോഫിയുടെ രണ്ടാം സെമിയില്‍ സൗത്ത് സോണ്‍ നേരിടുന്നത്. ടോസ് നേടിയ