”റോഡ് മുറിച്ച് കടക്കുമ്പോള്‍ അതീവ ശ്രദ്ധവേണം”; കോഴിക്കോട് അരയിടത്ത് പാലത്തിന് സമീപം നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് (വീഡിയോ കാണാം)


കോഴിക്കോട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് സ്ത്രീയെ ഇടിച്ച് വീഴ്ത്തുന്ന അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്. കോഴിക്കോട് നഗരത്തിലെ അരയിടത്ത് പാലത്തിന് സമീപമാണ് അപകടം ഉണ്ടായത് എന്നാണ് ദൃശ്യങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത് എന്നാണ് കരുതപ്പെടുന്നത്.

നിര്‍ത്തിയ വാഹനത്തിന് തൊട്ടുമുന്നിലൂടെയും തൊട്ട് പിറകിലൂടെയും റോഡ് മുറിച്ച് കടക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. വലിയ വാഹനങ്ങളാണെങ്കില്‍ തൊട്ടുമുന്‍ഭാഗത്ത് ഡ്രൈവറുടെ കാഴ്ച പതിയാത്ത ഇടമാണ്.

“റോഡ് മുറിച്ച് കടക്കുമ്പോൾ ശ്രദ്ധിക്കുക” എന്ന അടിക്കുറിപ്പോടെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റോഡ് മുറിച്ച് കടക്കുമ്പോൾ അതീവ ശ്രദ്ധ വേണ്ടതുണ്ട് എന്ന് തെളിയിക്കുന്ന വീഡിയോ ആണ് ഇത്.

വീഡിയോ കാണാം: