Tag: bus

Total 23 Posts

കൊയിലാണ്ടിയിൽ അമിതവേഗത്തിലോടിയ ദീർഘദൂര ബസ് ബൈക്കിൽ ഇടിച്ച് അപകടം, നന്തി സ്വദേശികൾക്ക് പരിക്ക്; ബസ് പൊലീസ് കസ്റ്റഡിയിൽ

കൊയിലാണ്ടി: നഗരത്തിലൂടെ അമിത വേഗതയിൽ ചീറിപ്പാഞ്ഞ് അപകടമുണ്ടാക്കിയ ദീർഘദൂരബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. KL-13-AF-6375 നമ്പറിലുള്ള ടാലന്റ് എന്ന ബസ്സാണ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഇതേ ബസ് കൊയിലാണ്ടിയിൽ അപകടമുണ്ടാക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് കൊയിലാണ്ടി കൃഷ്ണ തിയേറ്ററിന് സമീപം ദേശീയപാതയിലായിരുന്നു സംഭവം. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടാലന്റ് ബസ് അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന

പയ്യോളി അയനിക്കാട് ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

പയ്യോളി: അയനിക്കാട് ദേശീയപാതയില്‍ രണ്ട് സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്ക്. രാത്രിയോടെ അയനിക്കാട് പോസ്‌റ്റോഫീസിന് സമീപത്തായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. മുമ്പിലുള്ള ബസിലേക്ക് പുറകിലുള്ള ബസ് വന്നിടിക്കുകയായിരുന്നു. കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോറിയുമായി കൂട്ടിയിടിച്ച കല്ലട ബസ് മൂന്ന് തവണ മലക്കം മറിഞ്ഞു; കണ്ണൂരില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

കണ്ണൂര്‍: കല്ലട ബസ്സും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്. കണ്ണൂര്‍ ജില്ലയിലെ തോട്ടടയിലാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. മരിച്ചയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അപകടത്തില്‍ ബസ്സിലെ 24 യാത്രക്കാര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ രണ്ട് പേരുടെ

”റോഡ് മുറിച്ച് കടക്കുമ്പോള്‍ അതീവ ശ്രദ്ധവേണം”; കോഴിക്കോട് അരയിടത്ത് പാലത്തിന് സമീപം നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് (വീഡിയോ കാണാം)

കോഴിക്കോട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് സ്ത്രീയെ ഇടിച്ച് വീഴ്ത്തുന്ന അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്. കോഴിക്കോട് നഗരത്തിലെ അരയിടത്ത് പാലത്തിന് സമീപമാണ് അപകടം ഉണ്ടായത് എന്നാണ് ദൃശ്യങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത് എന്നാണ് കരുതപ്പെടുന്നത്. നിര്‍ത്തിയ വാഹനത്തിന് തൊട്ടുമുന്നിലൂടെയും തൊട്ട് പിറകിലൂടെയും റോഡ് മുറിച്ച് കടക്കുന്നത് അപകട സാധ്യത

അച്ഛന്റെ കൈ പിടിച്ച് ബസില്‍ യാത്ര ചെയ്ത് തുടക്കം, ഇന്ന് സ്റ്റിയറിംഗ് വളയം മുറുകെ പിടിച്ച് റോഡിലൂടെ ബസ്സുമായി കുതിക്കുന്ന മിടുക്കി; മേപ്പയൂരിലെ ബസ് ഡ്രൈവര്‍ അനുഗ്രഹയുടെ വിശേഷങ്ങള്‍

മേപ്പയൂര്‍: വണ്ടി ഓടിക്കലും പരിചരണമെന്നും ഇക്കാലത്ത് പുരുഷന്മാര്‍ക്ക് മാത്രം പരിചയമുള്ളതല്ല. ഈ കൂട്ടത്തില്‍ നെഞ്ചുറപ്പോടെ കടന്ന് വരുന്ന ചില സ്ത്രീകള്‍ കൂടിയുണ്ട്. അത്തരത്തില്‍ ചില സാഹസികത നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടിയാണ് മേപ്പയ്യൂര്‍ എടത്തില്‍ മുക്ക് സ്വദേശി അനുഗ്രഹ. പേരാമ്പ്ര- വടകര റൂട്ടില്‍ ഓടുന്ന നോവ ബസ്സിന്റെ ഡ്രൈവറാണ് ഈ 24 കാരി. അച്ഛന്‍

കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുക്കത്ത് അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുക്കത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. മുക്കം അഗസ്ത്യന്‍മുഴി കാപ്പുമല വളവിലാണ് അപകടമുണ്ടായത്. മുക്കത്ത് നിന്ന് കൊടുവള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ചാലില്‍ ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ യാത്രക്കാരെ തൊട്ടടുത്ത പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഫയര്‍ ഫോഴ്‌സ് യൂണിറ്റും പൊലീസും വിവിധ സന്നദ്ധ സേനകളും എത്തിയാണ് രക്ഷാപ്രവര്‍ത്തനം

ബസ് യാത്രക്കിടെ സഹയാത്രികന്റെ മൊബൈല്‍ മോഷ്ടിച്ചു; താമരശ്ശേരി സ്വദേശിയായ യുവാവ് പിടിയില്‍

കോഴിക്കോട്: ബസ് യാത്രക്കാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച യുവാവ് പിടിയില്‍. താമരശ്ശേരി കട്ടിപ്പാറ സ്വദേശി ആര്യാകുളം വീട്ടില്‍ മുഹമ്മദ് അഷര്‍(33)നാണ് അറസ്റ്റിലായത്. കസബ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അവിടനെല്ലൂര്‍ സ്വദേശിയുടെ പതിനാലായിരംരൂപ വിലവരുന്ന ഫോണാണ് കൂട്ടാലിട റൂട്ടില്‍ ഓടുന്ന സ്വകാര്യബസിന്റെ ബര്‍ത്തില്‍ സൂക്ഷിച്ച ബാഗില്‍നിന്ന് മോഷണംപോയത്. പുതിയസ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട ബസ് കൂട്ടാലിടയിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

മാഹിയിൽ നിന്ന് ബസ് കയറിയ അഞ്ചാംപീടിക സ്വദേശിയായ യാത്രക്കാരൻ പയ്യോളിയിൽ വച്ച് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ

പയ്യോളി: ഓടുന്ന ബസ്സില്‍ കുഴഞ്ഞു വീണ യാത്രികനെ ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. അമിതമായി മദ്യപിച്ച് ബസ്സില്‍ കുഴഞ്ഞുവീണ അഞ്ചാംപീടിക സ്വദേശി ദിനേശനെയാണ് തലശ്ശേരി -തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാഹിയിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് 2.10 ഓടെയാണ് തലശ്ശേരിയിൽ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിൽ ദിനേശന്‍‌ കയറിയത്.

നാല് പേർ ചേർന്ന് തടഞ്ഞു നിർത്തി, യാത്രക്കാരെ വലിച്ചിറക്കാൻ ശ്രമിച്ചു; കോഴിക്കോട് സ്വകാര്യ ബസിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം

കോഴിക്കോട് : കോഴിക്കോടിലെ മടവൂരിൽ സ്വകാര്യ ബസ്സിന്‌ നേരെ വീണ്ടും ഓട്ടോ ഡ്രൈവർമാരുടെ അതിക്രമമെന്ന് ആരോപണം. ബസ് യാത്രക്കാരെ ബലം പ്രയോഗിച്ച് ഇറക്കി കൊണ്ട് പോകാൻ ഓട്ടോ ഡ്രൈവർമാർ ശ്രമിച്ചെന്നാണ് പരാതി. കൊടുവള്ളിയിൽ നിന്ന് മഖാമിലേക്ക് സർവീസ് നടത്തുന്ന ബസ്സിന്‌ നേരെയാണ് അതിക്രമം നടന്നത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. സംഭവത്തിൽ കുന്ദമംഗലം പോലീസ് അന്വേഷണം

യാത്രയ്ക്കിടെ യുവതി കുഴഞ്ഞു വീണു, ബസ്സിനെ ‘ആംബുലന്‍സാ’ക്കി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കുതിച്ച് ജീവനക്കാര്‍; സമയോചിതമായ ഇടപെടല്‍ നടത്തിയ ശ്രീറാം ബസ്സിലെ ജീവനക്കാര്‍ക്ക് കയ്യടി)

കൊയിലാണ്ടി: ബസില്‍ കുഴഞ്ഞുവീണ യുവതിയെ അതേ ബസില്‍ ആശുപത്രിയില്‍ എത്തിച്ച് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കി കൊയിലാണ്ടിയിലെ ബസ് ജീവനക്കാര്‍. കൊയിലാണ്ടി – വടകര റൂട്ടിലോടുന്ന ശ്രീറാം ബസിലെ ജീവനക്കാരാണ് സമൂഹത്തിന് മാതൃകയായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. വടകരയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്നു ബസ്. മൂടാടി സ്വദേശിനിയായ യുവതിയാണ് കുഴഞ്ഞുവീണത്. മൂടാടിയില്‍ നിന്നും ബസില്‍ കയറിയ ഇവര്‍