പയ്യോളി അയനിക്കാട് ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്


പയ്യോളി: അയനിക്കാട് ദേശീയപാതയില്‍ രണ്ട് സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്ക്. രാത്രിയോടെ അയനിക്കാട് പോസ്‌റ്റോഫീസിന് സമീപത്തായിരുന്നു അപകടം.

കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. മുമ്പിലുള്ള ബസിലേക്ക് പുറകിലുള്ള ബസ് വന്നിടിക്കുകയായിരുന്നു.

കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.