Tag: bus

Total 23 Posts

യാത്രക്കിടെ യുവതിക്ക് ദേഹാസ്വസ്ഥ്യം, ബസ് ആംബുലൻസാക്കി തിരുവങ്ങൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ചീറിപ്പാഞ്ഞു; യുവതിക്ക് തുണയായത് പയ്യോളി, വടകര സ്വദേശികളായ ബസ് ജീവനക്കാരുടെ സമയോചിത ഇടപെടൽ

കൊയിലാണ്ടി: വടകരയിൽ നിന്ന് കോഴിക്കോടേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്രക്കാരിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ബസ് ആശുപത്രിയിലേക്ക് പാഞ്ഞു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച് യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാനായി. എം ഫോർ സിക്സ് ബസിലെ ഡ്രൈവർ വടകര മേപ്പയിൽ സ്വദേശി ലിനീഷ് കെ കുനിയിൽ, കണ്ടക്ടർ പയ്യോളി ബിസ്മിന​ഗർ സ്വദേശി പുത്തൻപുരച്ചാലിൽ ഇസ്മയിൽ എന്നിവരാണ് യാത്രക്കാരിയ്ക്ക് തുണയായി

ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ​ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന തുറയൂർ തോലേരി സ്വദേശിയായ യുവാവ് മരിച്ചു

തുറയൂർ: ബസ്സു സ്കൂട്ടറും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന തോലേരി സ്വദേശി മരിച്ചു. തോലേരി പുതുവയൽ അറഫയിൽ അബ്ദുൾ മാജിദ് ആണ് മരിച്ചത്. 25 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഒക്ടോബർ ആറാം തിയ്യതി ഇടിഞ്ഞകടവിൽ വച്ച് മാജിദ് സഞ്ചരിച്ച സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിന് പിറകിൽ വരികയായിരുന്നു

സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിക്കാതിരിക്കാന്‍ വെട്ടിച്ചു, നിയന്ത്രണം നഷ്ടമായി കടയിലേക്ക് ഇടിച്ചു കയറി; വൈത്തിരിയിലെ അപകടത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

കല്‍പ്പറ്റ: വൈത്തിരിയില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ ബസ് അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്. കോഴിക്കോട് നിന്ന് സുല്‍ത്താന്‍ ബത്തേരിക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുന്നതിന്റെ ദൃശ്യമാണ് പുറത്ത് വന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പോക്കറ്റ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിച്ച സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിക്കാതിരിക്കാനായി

മത്സരയോട്ടത്തിന് ഒടുവില്‍ അപകടം; കോഴിക്കോട് രണ്ട് ബസ്സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി

കോഴിക്കോട്: മത്സരയോട്ടം നടത്തി അപകടമുണ്ടാക്കിയ രണ്ട് ബസ്സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജ്-തൊണ്ടയാട് റൂട്ടിലാണ് അപകടമുണ്ടായത്. ഗസല്‍, സ്‌കൈലാര്‍ക്ക് എന്നീ ബസ്സുകള്‍ക്കാണ് പിടിവീണത്. രണ്ട് ബസ്സുകളുടെയും ഫിറ്റ്‌നസ് റദ്ദാക്കി. ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. മത്സരയോട്ടത്തിനിടെ ബസ്സുകള്‍

‘ഞാന്‍ ചത്ത് പോയിരുന്നെങ്കിലോ? നിങ്ങള് വലിയ വണ്ടിയാണെന്ന് കരുതി ചെറിയ വണ്ടിക്കാര്‍ക്ക് ഇവിടെ ജീവിക്കണ്ടേ?’; ഇടിച്ച് വീഴ്ത്താന്‍ ശ്രമിച്ച സ്വകാര്യ ബസ്സിനെ ഒന്നര കിലോമീറ്റര്‍ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് തടഞ്ഞ് നടുറോഡില്‍ ചോദ്യം ചെയ്ത് യുവതി (വീഡിയോ കാണാം)

പാലക്കാട്: കൂറ്റനാടിന് സമീപം അപകടകരമായ രീതിയില്‍ ഓടിച്ച ബസ് തടഞ്ഞ് നിര്‍ത്തി നടുറോഡില്‍ ചോദ്യം ചെയ്ത് യുവതി. ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂര്‍ സ്വദേശി സാന്ദ്രയാണ് പാലക്കാട് ഗുരുവായൂര്‍ റൂട്ടില്‍ മരണയോട്ടം നടത്തി സര്‍വീസ് നടത്തിയ ‘രാജപ്രഭ’ ബസ് തടഞ്ഞിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. രാവിലെ സാന്ദ്ര റോഡിലൂടെ പോകുമ്പോള്‍ പുറകില്‍ നിന്ന് വന്ന ബസ് തൊട്ടുരുമ്മി

സമയക്രമത്തെ ചൊല്ലി വാക്കേറ്റം, കയ്യാങ്കളി, ഒടുവിൽ കൂട്ടത്തല്ല്; മേപ്പയ്യൂർ ബസ് സ്റ്റാന്റിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി

മേപ്പയ്യൂർ: മേപ്പയ്യൂർ ബസ് സ്റ്റാന്റഡിൽ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്. ബസ് സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. പേരാമ്പ്ര-വടകര റൂട്ടിലോടുന്ന തമ്പുരാട്ടി, പാർവ്വതി ബസ് ജീവനക്കാർ തമ്മിലാണ് സംഘർഷം നടന്നത്. ബസിൽ നിന്നിറങ്ങിയ ജീവനക്കാർ സ്റ്റാന്റിൽൽ വച്ച് വാക്ക് തർക്കത്തിലേർപ്പെടുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. യാത്രക്കാർ ഇടപെട്ടാണ് ഇരു സംഘങ്ങളെയും പിടിച്ച് മാറ്റിയത്. സംഘർഷത്തി പരിക്കേറ്റവർ

ഉള്ളിയേരിയില്‍ വാഹനാപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

ഉള്ളിയേരി: ഉള്ളിയേരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബെെക്ക് യാത്രികനായ യുവാവിന് പരിക്ക്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഉള്ളിയേരി ജം​ഗ്ഷനിലാണ് അപകടം സംഭവിച്ചത്. കുറ്റ്യാടിയില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ബെെക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബെെക്ക് യാത്രികനെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി.

വടകരയ്ക്കടുത്ത് കണ്ണൂക്കരയില്‍ വാഹനാപകടം; ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

വടകര: ദേശീയപാതയില്‍ കണ്ണൂക്കരയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. ബസ്സും പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പിക്കപ്പ് ഡ്രൈവര്‍ അരീക്കാട് സ്വദേശി പൊട്ടന്‍ചാലില്‍ അബ്ദുള്ളയുടെ മകന്‍ ബഷീറാണ് (45) മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന നാഷണല്‍ ബസ്സും എതിരെ വന്ന പിക്കപ്പുമാണ് കൂട്ടിയിടിച്ചത്. കാബിനില്‍ കുടുങ്ങിയ നിലയിലായിരുന്ന ബഷീറിനെ ഏറെ പരിശ്രമിച്ചാണ്

‘ആരോടും ഒന്നും ചോദിച്ചില്ല, കൈനാട്ടിയില്‍ നിന്നും ബസ് നേരെ തിരിച്ച് വടകരയിലെ ആശുപത്രി മുറ്റത്തേക്ക്; കുഴഞ്ഞ് വീണ യാത്രക്കാരിയുമായി ആശുപത്രിയിലേക്ക് കുതിച്ച ഡ്രൈവര്‍ക്ക് കയ്യടി

വടകര: യാത്രക്കാരി കുഴഞ്ഞുവീണെന്ന വിവരം ലഭിച്ചപ്പോൾ തന്നെ മറിച്ചൊന്നാലോചിക്കാതെ മിന്നൽ വേ​ഗത്തിൽ ആശുപത്രിയിലേക്ക് കുതിച്ച് സ്വകാര്യ ബസ്. കോഴിക്കോട് കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ബസാണ് യുവതിയുമായി ആശുപത്രി വളപ്പിൽ പ്രവേശിച്ചത്. ബസിന്റെ ഹോണടികേട്ട് ആശുപത്രിയിലുള്ളവർ ഒന്ന് അന്ധാളിച്ചെങ്കിലും പെട്ടന്ന് തന്ന ആവശ്യമായ മെഡിക്കൽ സേവനമുറപ്പുവരുത്തി. ഇന്നലെ വെെകീട്ട് അഞ്ച് മണിയോടെ വടകര കെെനാട്ടിക്കടുത്താണ്

കൊയിലാണ്ടിയില്‍ കണ്ണൂര്‍ ഭാഗത്തേക്കുള്ള ബസ് നിര്‍ത്തുന്നയിടത്ത് കാത്തിരിപ്പ് കേന്ദ്രമില്ല; മഴ കനത്തതോടെ യാത്രക്കാര്‍ ദുരിതത്തില്‍

കൊയിലാണ്ടി: മഴ കനത്തതോടെ കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാന്റിനും മൃഗാശുപത്രിയ്ക്കും മുന്നില്‍ നിന്ന് കണ്ണൂര്‍, വടകര ഭാഗത്തേക്ക് ബസ്സ് കാത്തു നില്‍ക്കുന്നവര്‍ ദുരിതം ഇരട്ടിച്ചു. ഇവിടെ നിന്നും ബസില്‍ കയറിപ്പറ്റുന്നതോടെ പലരും നനഞ്ഞ് കുളിച്ച അവസ്ഥയിലാണ്. പുതുക്കി പണിയാന്‍ വേണ്ടി പഴയ ബസ്സ് സ്റ്റാന്റ് കെട്ടിടം പൊളിച്ചു നീക്കിയിട്ട് രണ്ട് വര്‍ഷത്തിലധികമായി. ബസ്സ് സ്റ്റാന്റ് ഇല്ലാത്തതിനാല്‍