ഉള്ളിയേരിയില്‍ വാഹനാപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്


ഉള്ളിയേരി: ഉള്ളിയേരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബെെക്ക് യാത്രികനായ യുവാവിന് പരിക്ക്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഉള്ളിയേരി ജം​ഗ്ഷനിലാണ് അപകടം സംഭവിച്ചത്.

കുറ്റ്യാടിയില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ബെെക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബെെക്ക് യാത്രികനെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി.