‘ആരോടും ഒന്നും ചോദിച്ചില്ല, കൈനാട്ടിയില്‍ നിന്നും ബസ് നേരെ തിരിച്ച് വടകരയിലെ ആശുപത്രി മുറ്റത്തേക്ക്; കുഴഞ്ഞ് വീണ യാത്രക്കാരിയുമായി ആശുപത്രിയിലേക്ക് കുതിച്ച ഡ്രൈവര്‍ക്ക് കയ്യടി


വടകര: യാത്രക്കാരി കുഴഞ്ഞുവീണെന്ന വിവരം ലഭിച്ചപ്പോൾ തന്നെ മറിച്ചൊന്നാലോചിക്കാതെ മിന്നൽ വേ​ഗത്തിൽ ആശുപത്രിയിലേക്ക് കുതിച്ച് സ്വകാര്യ ബസ്. കോഴിക്കോട് കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ബസാണ് യുവതിയുമായി ആശുപത്രി വളപ്പിൽ പ്രവേശിച്ചത്. ബസിന്റെ ഹോണടികേട്ട് ആശുപത്രിയിലുള്ളവർ ഒന്ന് അന്ധാളിച്ചെങ്കിലും പെട്ടന്ന് തന്ന ആവശ്യമായ മെഡിക്കൽ സേവനമുറപ്പുവരുത്തി. ഇന്നലെ വെെകീട്ട് അഞ്ച് മണിയോടെ വടകര കെെനാട്ടിക്കടുത്താണ് സംഭവം.

വടകര ബസ് സ്റ്റാൻ്റിൽ നിന്ന് കയറിയ യുവതി അസ്വസ്ഥയായി ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു. കൈനാട്ടിയിലെത്തിയപ്പോൾ യാത്രക്കാരിലാരോ ഒരാൾ യുവതി വീണതായി വിളിച്ചു പറഞ്ഞു. യാതൊരു ചർച്ചക്കും നിർദ്ദേശത്തിനും കാത്തുനിൽക്കാതെ ഡ്രൈവർ വന്ന വഴിയേ ബസ് തിരിച്ച് വടകരയിലേക്ക് വിട്ടു. തിരക്കുള്ള റോഡിൽ നിർത്താതെ ഹോണടിച്ച് ബസ് ആംബുലൻസായി കൃതിക കുതിച്ചു. അടുത്തുള്ള പാർക്കോ ഹോസ്പിറ്റലിന്റെ കോമ്പൗണ്ടിനുള്ളിൽ കടന്ന് അത്യാഹിത വിഭാഗത്തിന്റെ താഴ്ചയിലേക്ക് ജീപ്പെന്ന വണ്ണം അയാൾ ബസ് ഇറക്കി. അഞ്ച് മിനിറ്റിനുള്ളിലാണ് അദ്ദേഹം ഹോസ്പിറ്റൽ കോബൗണ്ടിൽ രോ​ഗിയെ എത്തിച്ചത്. യാത്രക്കാരും ബസ് തൊഴിലാളികളും ചേർന്ന് രോഗിയെ അത്യാഹിത വിഭാഗത്തിലെത്തിച്ചു. എന്താണ് സംഭവിച്ചതെന്ന് ആശുപത്രി സ്റ്റാഫിനോട് ചുരുക്കി വിവരിച്ച് ബസ് സ്റ്റാർട്ടാക്കി അദ്ദേഹം വീണ്ടും യാത്ര തുടർന്നു.

അപസ്മാരത്തെ തുടർന്നാണ് യുവതി ബസിൽ കുഴഞ്ഞ് വീണത്. ബന്ധുക്കളെത്തി യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി. ഓരോ ജീവനും വിലപ്പെട്ടതാണെന്ന മഹത്തായ സന്ദേശമാണ് തന്റെ പ്രവൃത്തിയിലൂടെ ഡ്രെെവർ ചെയ്തത്. ബസ് ജീവനക്കാരുടെ നല്ല മനസിന് അഭിനന്ദിമേകുകയാണ് നാട്ടുകാ