കുവൈത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ ഗഫൂർ മൂടാടി അന്തരിച്ചു


കൊയിലാണ്ടി: കുവൈത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകനും മലയാള മനോരമ കുവൈത്ത് ബ്യൂറോ ഫോട്ടൊ ഗ്രാഫറുമായ ഗഫൂർ മൂടാടി അന്തരിച്ചു. അസുഖ ബാധയേ തുടർന്ന് ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയോടെയാണു മരിച്ചത്. 49 വയസാണ്.

കുവൈത്ത്‌ ഇന്സ്ടിട്യൂട്ട് ഓഫ് സയറ്റിഫിക്‌ റിസർച്ച്‌ സെന്ററിൽ (കിസർ )ഫോട്ടോഗ്രാഫർ ആയിരുന്നു അദ്ദേഹം ദീർഘ കാലമായി മലയാള മനോരമയുടെ കുവൈത്ത്‌ ബ്യൂറോയുടെ ഫോട്ടോ ഗ്രാഫർ കൂടി ആയിരുന്നു.

പൊയിലിൽ ഇബ്രായിംകുട്ടിയുടെയും ആയിഷയുടെയും മകനാണ്. ഫൗസിയയാണ് ഭാര്യ. അദീന പ്രവീൺ, അഭീന പ്രവീൺ എന്നിവർ മക്കളാണ്. നൗഫൽ, ബൽഖീസ്, താജുന്നീസ എന്നിവർ സഹോദരങ്ങളാണ്.