Tag: Kozhikode

Total 141 Posts

പുറക് വശത്തെ ചുവര്‍ തുരന്ന് ഉള്ളില്‍ കയറി; കോഴിക്കോട് ബിവറേജ് ഔട്ട്‌ലെറ്റില്‍ മോഷണശ്രമം, മദ്യക്കുപ്പികള്‍ നഷ്ടപ്പെട്ടെന്ന് സംശയം

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി ബീവറേജസ് ഔട്ട്‌ലറ്റില്‍ മോഷണശ്രമം. കെട്ടിടത്തിന്റെ പിറക് വശത്തുള്ള ചുവര് തുരന്ന് മോഷ്ടാവ് അകത്തുകയറുകയായിരുന്നു. മദ്യക്കുപ്പികള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് ഇപ്പോള്‍ വ്യക്തമല്ല. സ്‌റ്റോക്കെടുപ്പ് പൂര്‍ത്തിയായാല്‍ മാത്രമേ മദ്യക്കുപ്പികള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ കഴിയൂ. മോഷണം നടക്കുന്ന സമയത്ത് ഇവിടെ പണം സൂക്ഷിച്ചിരുന്നില്ല. തിരുവമ്പാടി പൊലീസും എക്‌സൈസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രണ്ട് വര്‍ഷം മുമ്പ് ഇതേ

കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മത്സ്യബന്ധനത്തിന് പോകുന്നതിനും വിലക്ക് തുടരുന്നുണ്ട്. നിലവിലെ അറിയിപ്പ് അനുസരിച്ച് അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ (5 mm/hour)/ഇടത്തരം (5-15 mm/hour) മഴയ്ക്കും

കോഴിക്കോട് റൂറല്‍ എസ്.പിയായി പി.നിധിന്‍രാജ് ചുമതലയേറ്റു

വടകര: കോഴിക്കോട് റൂറല്‍ എസ്.പിയായി പി.നിധിന്‍രാജ് ചുമതലയേറ്റു. തിരുവനന്തപുരം സിറ്റി ലോ ആന്റ് ഓര്‍ഡര്‍ ട്രാഫിക് വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ പദവി വഹിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹത്തെ റൂറല്‍ എസ്.പിയായി നിയമിക്കുന്നത്. 2019 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് നിധിന്‍രാജ്. നാദാപുരം, തലശ്ശേരി, പാല എന്നിവിടങ്ങളില്‍ എസ്.പിയായി സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് മലപ്പുറം എസ്.പിയായും തൃശൂര്‍ ഇന്ത്യ റിസര്‍ച്ച് ബറ്റാലിയന്‍ കമന്‍ഡറായും

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പരാതിക്കാരിയേയും പ്രതി രാഹുലിനേയും കൗണ്‍സിലിങ്ങിന് വിടാന്‍ ഹൈക്കോടതി ഉത്തരവ്

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പരാതിക്കാരിയേയും പ്രതി രാഹുലിനേയും കൗണ്‍സിലിങ്ങിന് വിടാന്‍ ഹൈക്കോടതി നിര്‍ദേശം. കൗണ്‍സിലറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് കേസില്‍ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള രാഹുലിന്റെ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം. ഇരുവര്‍ക്കും കൗണ്‍സിലിംഗ് നല്‍കാനുള്ള നടപടികള്‍ എടുക്കാന്‍ കെല്‍സക്ക് നിര്‍ദേശം നല്‍കി. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പീഡനത്തിന് ഇരയായ യുവതിയോട് ഹൈക്കോടതി

തൊഴിലുറപ്പ് പദ്ധതി: സംസ്ഥാനത്ത് തൊഴിലാളികള്‍ക്ക് ഏറ്റവുമധികം തുക കിട്ടാനുള്ളത് കോഴിക്കോട്; ജില്ലയില്‍ കുടിശ്ശികയായുള്ളത് 13.84കോടി രൂപ

കോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കോഴിക്കോട് ജില്ലയില്‍ മാത്രം തൊഴിലാളികള്‍ക്ക് കിട്ടാനുള്ളത് 13.84കോടി രൂപ. സംസ്ഥാനത്താകെ 116.33 കോടി രൂപയാണ് കിട്ടാനുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക കിട്ടാനുളളതും കോഴിക്കോട് ജില്ലയിലെ തൊഴിലാളികള്‍ക്കാണ്. തിരുവനന്തപുര ജില്ലയാണ് തൊട്ടുപിന്നിലുള്ളത്. 12.68കോടി രൂപയാണ് ഇവിടെ തൊഴിലാളികള്‍ക്ക് കിട്ടാനുള്ളത്. 12.43 കോടി രൂപയുമായി ആലപ്പുഴയാണ് മൂന്നാം സ്ഥാനത്ത്.

ഉഗ്രശബ്ദം, പിന്നാലെ വീട് ഭൂമിക്കടിയില്‍; കോഴിക്കോട് ഒളവണ്ണയില്‍ വീട് ഭൂമിക്കടിയിലേക്ക് താഴ്ന്നു

കോഴിക്കോട്: ഒളവണ്ണയില്‍ വീടിന്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് താഴ്ന്നു. ചെറാട്ട് പറമ്പ് സക്കീറിന്റെ ഇരുനില വീടിന്റെ ഒന്നാം നിലയാണ് ഭൂമിക്കടിയിലേക്ക് താഴ്ന്നത്. വീട്ടുകാര്‍ പുറത്തേക്ക് ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി. വലിയ ശബ്ദത്തോടെ വീടിന്റെ താഴത്തെ നില പൂര്‍ണമായും ഭൂമിക്കടിയിലേക്ക് താഴുകയായിരുന്നു. കഴിഞ്ഞദിവസങ്ങളിലെ കനത്ത മഴയില്‍ ഈ വീട്ടില്‍ വെള്ളം കയറിയിരുന്നു. വീട് നില്‍ക്കുന്ന പ്രദേശം

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (17/07/2024) അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണിത്. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ബാധകമാണ്. ജില്ലയിലെ

പരിശോധിച്ചത് 19 സി.സി.ടി.വി ദൃശ്യങ്ങള്‍; കോഴിക്കോട്ടെ മൂന്ന് കടകളില്‍ മോഷണം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

കോഴിക്കോട്: കോട്ടപ്പറമ്പ് റോഡില്‍ മൂന്ന് ഇലക്ട്രിക് കടകള്‍ കുത്തിത്തുറന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. കൊടുവള്ളി സ്വദേശഇയായ കുപ്രസിദ്ധ മോഷ്ടാവ് കളരാന്തിരി സക്കറിയ(41) ആണ് പിടിയിലായത്. കസബ പൊലീസാണ് പ്രതിയെ പിടികൂടിയത്. നഗരത്തിലെ 19 സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത് വഴിയാണ് പൊലീസ് പ്രതിയിലേക്കെത്തുന്നത്. വയനാട് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ നിന്നാണ് പ്രതിയെ

മിഠായിത്തെരുവിലെത്തുന്നവരോട് മാന്യമായി പെരുമാറണം; തടഞ്ഞുനിര്‍ത്തുകയോ സുഖകരമല്ലാത്തതും അശ്ലീലച്ചുവയുള്ളതുമായ വാക്കുകള്‍ ഉപയോഗിച്ച് കടകളിലേക്ക് വിളിക്കുകയോ ചെയ്താല്‍ പിടിവീഴും

കോഴിക്കോട്: മിഠായിത്തെരുവിലെത്തുന്നവരോട് മാന്യമായി പെരുമാറിയില്ലെങ്കില്‍ ഇനി പണികിട്ടും. ആളുകളെ കകടകളിലേക്ക് ആകര്‍ഷിക്കാന്‍ വാക്ചാതുര്യം കാണിക്കുന്നവര്‍ക്ക് ഇനി പിടിവീഴും. തെരുവിലൂടെ നടന്നുപോകുന്നവരെ തടഞ്ഞുനിര്‍ത്തിയും ദ്വയാര്‍ഥപ്രയോഗത്തിലൂടെയുമെല്ലാം കടകളിലേക്ക് വിളിച്ചുകയറ്റാന്‍ ചിലര്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് നടപടി വരിക. ഇത്തരം ആളുകള്‍ക്കെതിരെ കേസെടുക്കുമെന്നും ഇക്കാര്യത്തില്‍ ഇനി വിട്ടുവീഴ്ചയുണ്ടാവില്ലെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞദിവസം ഒരു സ്ത്രീ ഇത്തരത്തിലുള്ള മോശം ഇടപെടലുകളെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. മുന്നോട്ടുപോകാന്‍

അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് അച്ചന്‍കുളത്തില്‍ കുളിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ച് ആരോഗ്യവകുപ്പ്

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വര ഭീതിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപത്തുള്ള അച്ചന്‍കുളത്തില്‍ കുളിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. ഇവിടെ കുളിച്ച പന്ത്രണ്ട് വയസുകാരന് മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന സാഹചര്യത്തിലാണ് വിവരശേഖരണം. ജൂണ്‍ 16ാം തിയ്യതി മുതല്‍ ഇവിടെ എത്തിയവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ആരോഗ്യവകുപ്പിന് കീഴില്‍ ആശാവര്‍ക്കര്‍മാരാണ് അന്വേഷണം നടത്തുന്നത്. രാമനാട്ടുകര നഗരസഭയിലെ 24, അഞ്ച്