പത്ത് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; പാലേരി സ്വദേശിക്ക് ആറ് വർഷം കഠിന തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി


Advertisement

കൊയിലാണ്ടി: പത്തു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറ് വർഷം കഠിന തടവും രണ്ട്‌ ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പാലേരി സ്വദേശി മുഞ്ഞോറേമ്മൽ വീട്ടിൽ ശ്രീധരനെ (52) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അനിൽ ടി.പി ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരമാണ് ശിക്ഷ.

Advertisement

2020 ൽ ആണ് കേസിന് ആസ്പദമായ ആസ്പദമായ സംഭവം നടന്നത്. വീട്ടിൽ വച്ച് ടി.വി കാണുകയായിരുന്ന പെൺകുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് വീട്ടിൽ എത്തിയ അമ്മയോട് ബാലിക കാര്യം പറയുകയായിരുന്നു.

Advertisement

പേരാമ്പ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്‌പെക്ടർ സുമിത് കുമാർ, സബ് ഇൻസ്‌പെക്ടർ എം.നിജീഷ് എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.ജെതിൻ ഹാജരായി.


Also Read: ഒമ്പത് വയസുകാരിക്ക് നേരെ നഗ്നതാ പ്രദർശനം: പ്രതിക്ക് മൂന്ന് വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി


Advertisement

Also Read: വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമവും മോഷണവും; പ്രതിക്ക് ഏഴ് വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി



Also Read: ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; എകരൂല്‍ സ്വദേശിയായ പ്രതിക്ക് അഞ്ച് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി സ്‌പെഷ്യല്‍ കോടതി


Also Read: പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 25 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി