Tag: rape

Total 38 Posts

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി; നടന്‍ ഷിയാസ് കരീം പിടിയില്‍

ചെന്നെ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ചെന്നെ വിമാനത്താവളത്തില്‍ വച്ച് ഷിയാസ് കരീം പിടിയിലായി. ഇയാള്‍ക്കെതിരെ നേരത്തെ തന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ ചെന്നെയില്‍ വച്ച് കസ്റ്റംസ് പിടികൂടിയത്. ജിമ്മില്‍ പരിശീലകയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി 2021 മുതല്‍ 2023 വരെ ലോഡ്ജിലും മൂന്നാറിലും വച്ച്

വീടിനകത്തുവെച്ച് സഹോദരിയെ സഹോദരന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന് മൊഴി; താമരശ്ശേരിയില്‍ യുവാവിനെതിരെ പോക്‌സോ കേസ്

താമരശ്ശേരി: സഹോദരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സഹോദരനെതിരെ പോക്‌സോ കേസ്. താമരശ്ശേരിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി പൊലീസാണ് കേസെടുത്തത്. പ്ലസ് ടു വിദ്യാര്‍ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടി ഇക്കാര്യം കൂട്ടുകാരിയോട് പറയുകയും കൂട്ടുകാരി സ്‌കൂള്‍ അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ശിശുക്ഷേമസമിതിയെ വിവരം അറിയിച്ചത് പ്രകാരം ഇവര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ തുടര്‍ച്ചയായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി; വയനാട്ടില്‍ വയോധികന് 40 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി

കല്‍പ്പറ്റ: പോക്‌സോ കേസില്‍ വയോധികനെ 40 കൊല്ലം കഠിന തടവിന് ശിക്ഷിച്ച് കോടതി. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ തേങ്ങുമുണ്ട തോടന്‍ വീട്ടില്‍ മൊയ്തുട്ടിയെ (60) ആണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി പ്രത്യേക ജഡ്ജി വി.അനസ് ശിക്ഷിച്ചത്. കഠിനതടവിന് പുറമെ 35,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2020 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത

മുഖം മൂടി ധരിച്ച് ടെറസിലൂടെ വീട്ടിനുള്ളില്‍ കയറി, കുറ്റ്യാടിയില്‍ ഉറങ്ങികിടന്നിരുന്ന ഇരുപത്തി രണ്ടുകാരിക്കെതിരെ പീഡന ശ്രമം; പോലീസ് അന്വേഷണം ആരംഭിച്ചു

കുറ്റ്യാടി: രാത്രിയില്‍ മുഖം മൂടി ധരിച്ച് എത്തിയ ആള്‍ 22കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. ഇന്നലെ രാത്രി കുറ്റ്യാടി കക്കട്ടിലാണ് സംഭവം. രാത്രി ടെറസിന് മുകളിലുള്ള കതക് അടക്കാന്‍ വീട്ടുകാര്‍ മറന്നിരുന്നു. ഇതുവഴിയാണ് അജ്ഞാതന്‍ അകത്ത് കടന്നത്. മുറിക്കുള്ളില്‍ ഉറങ്ങി കിടന്നിരുന്ന യുവതിയെ പ്രതി കടന്നു പിടിക്കുകയായിരുന്നു. കൈയില്‍ കടിച്ചതോടെ ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. മുഖം മൂടി

ഓണപ്പരീക്ഷയ്ക്കെത്തിയ ഒന്നാം ക്ലാസുകാരിയെ ലഹരി നൽകി മയക്കി പീഡിപ്പിച്ചു; തലശ്ശേരിയിൽ യുവാവ് അറസ്റ്റിൽ

തലശ്ശേരി: ഒന്നാം ക്ലാസുകാരിയെ ലഹരി പാനീയം നല്‍കി മയക്കിയ ശേഷം ശാരീരികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ജന്നത്ത് ഹൗസില്‍ ടി.കെ നിഷാബ്(34) ആണ് അറസ്റ്റിലായത്. ഓണപ്പരീക്ഷയ്ക്ക് സ്‌ക്കൂളിലെത്തിയ കുട്ടിയെ ലഹരി പാനീയം നല്‍കി മയക്കിയശേഷം പ്രതി പീഡിപ്പിക്കുകയായിരുന്നു. പരീക്ഷാ സമയത്ത് സ്‌ക്കൂളിലെ ഓഫീസ് ക്ലര്‍ക്കായി ജോലി ചെയ്യുകയായിരുന്നു പ്രതി. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ്

പത്ത് വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച ചേമഞ്ചേരി സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി 

  കൊയിലാണ്ടി: പത്ത് വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച ചേമഞ്ചേരി സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. പൂക്കാട് പന്തവയൽകുനി നിസാറിനെ (47) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് എം സുഹൈബ് പോക്സോ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും

കോഴിക്കോട് സിനിമയില്‍ അഭിനയിക്കാൻ അവസരം വാഗ്‍ദാനം നല്‍കി കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്തായ യുവതി അറസ്റ്റില്‍

കോഴിക്കോട്: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു. കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്‌ളാറ്റില്‍ കൊണ്ടുപോയാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ പീഡനത്തിന് ഇരയായ യുവതിയുടെ സുഹൃത്തായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരില്‍ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇവരുടെ സുഹൃത്തായ കണ്ണൂര്‍ മുണ്ടയാട് സ്വദേശിനി അഫ്‌സീന (29) ആണ് അറസ്റ്റിലായത്.

മലപ്പുറത്ത് പത്താംക്ലാസ് വിദ്യാർഥിനിയെ സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ചു; പെൺകുട്ടി അഞ്ച് മാസം ഗർഭിണി

മലപ്പുറം: മങ്കടയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ചു. പതിനാലുകാരിയായ വിദ്യാർത്ഥിനി അഞ്ച് മാസം ഗർഭിണിയാണ്. പെൺകുട്ടിയുടെ സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടി സ്വന്തം വീട്ടിലും പരിസരത്തും വച്ചാണ് പീഡനത്തിന് ഇരയായതെന്നാണ് വിവരം. പെൺകുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്. പെൺകുട്ടിയെ ചൈൽഡ്

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൊയിലാണ്ടിയിലെ സ്വകാര്യ ലോഡ്ജില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു; അമ്മയും കാമുകനും അറസ്റ്റില്‍

കൊയിലാണ്ടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നൊച്ചാട് പൊയിലില്‍ മീത്തല്‍ പി.എം.ധനീഷിനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഒത്താശ ചെയ്ത കുറ്റത്തിന് പെണ്‍കുട്ടിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയും അമ്മയും അമ്മയുടെ കാമുകനായ ധനീഷിനൊപ്പമാണ് കഴിഞ്ഞിരുന്നത്. കൊയിലാണ്ടിയിലെ സ്വകാര്യ ലോഡ്ജില്‍

മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ഒരുവർഷത്തോളം പീഡിപ്പിച്ചു; കോഴിക്കോട്ട് യുവാവ് അറസ്റ്റിൽ പിടിയിൽ

കോഴി​ക്കോട്: വെള്ളയിൽ സ്വദേശിനിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളയിൽ നാലുകുടി പറമ്പ് കെ.പി. അജ്മൽ (30) ആണ് അറസ്റ്റിലായത്. മകനെ കൊല്ലുമെന്ന് പറഞ്ഞാണ് യുവാവ് നിരവധി തവണ വീട്ടമ്മയെ പീഡനത്തിന് ഇരയാക്കിയത്. വെള്ളയിൽ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പെയിന്റിങ് തൊഴിലാളിയായ അജ്മൽ കൂടെ ജോലി ചെയ്യുന്ന യുവാവിനെ