മുഖം മൂടി ധരിച്ച് ടെറസിലൂടെ വീട്ടിനുള്ളില്‍ കയറി, കുറ്റ്യാടിയില്‍ ഉറങ്ങികിടന്നിരുന്ന ഇരുപത്തി രണ്ടുകാരിക്കെതിരെ പീഡന ശ്രമം; പോലീസ് അന്വേഷണം ആരംഭിച്ചു



കുറ്റ്യാടി: രാത്രിയില്‍ മുഖം മൂടി ധരിച്ച് എത്തിയ ആള്‍ 22കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. ഇന്നലെ രാത്രി കുറ്റ്യാടി കക്കട്ടിലാണ് സംഭവം.

രാത്രി ടെറസിന് മുകളിലുള്ള കതക് അടക്കാന്‍ വീട്ടുകാര്‍ മറന്നിരുന്നു. ഇതുവഴിയാണ് അജ്ഞാതന്‍ അകത്ത് കടന്നത്. മുറിക്കുള്ളില്‍ ഉറങ്ങി കിടന്നിരുന്ന യുവതിയെ പ്രതി കടന്നു പിടിക്കുകയായിരുന്നു. കൈയില്‍ കടിച്ചതോടെ ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. മുഖം മൂടി ധരിച്ചതിനാല്‍ പ്രതിയെ കണ്ടുപിടിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ കുറ്റ്യാടി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് യുവതി.

യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. സംഭവ സമയത്ത് ഭര്‍ത്താവിന്റെ അമ്മയും കുഞ്ഞുമാ ത്രമാണ് വീട്ടിലുണ്ടായിരുന്നത്.