കോഴിക്കോട് സൂര്യാഘാതമേറ്റ് പെയിന്റിങ് തൊഴിലാളിയായ യുവാവ് മരിച്ചു


കോഴിക്കോട്: പന്നിയങ്കരയില്‍ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പെയിന്റിങ് തൊഴിലാളിയായ വിജേഷ് ആണ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ ശനിയാഴ്ച ജോലി സ്ഥലത്തുവെച്ചാണ് വിജേഷിന് സൂര്യാഘാതമേറ്റത്. തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചികിത്സയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.

ഇന്ന് സൂര്യാഘാതത്തെ തുടര്‍ന്ന് രണ്ട് മരണങ്ങളാണ് സംഭവിച്ചത്. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഹനീഫയാണ് രാവിലെ മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മലപ്പുറം താമരക്കുഴയില്‍ ജോലിയ്ക്കിടെയാണ് ഹനീഫയ്ക്ക് സൂര്യാഘാതമേറ്റത്.