തിക്കോടിയില്‍ സഫിയ പൂരിപ്പിച്ചെടുത്ത സ്ത്രീ ജീവിതങ്ങള്‍, പുഞ്ചിരികള്‍ | കോടിക്കല്‍ ഡയറിയില്‍ പി.കെ. മുഹമ്മദലി എഴുതുന്നു


പി.കെ.മുഹമ്മദലി

ണ്ട് മൂന്ന് കൊല്ലം മുന്നേ കിട്ടേണ്ടതായിരുന്നു. എനക്കിതറിയണ്ടേ… സഫിയ ഉള്ളോണ്ട് ആയി’ – പെന്‍ഷന്‍ പണം എടുത്ത് വരുന്നതിനിടെയുള്ള കുശല സംഭാഷണത്തിനിടെ പരിചയത്തിലുള്ള സ്ത്രീ പറഞ്ഞത് ഇങ്ങനെയാണ്. തിക്കോടി ഭാഗത്ത് വേറെയും ഒരുപാടു സ്ത്രീകള്‍ സഫിയയെക്കുറിച്ച് ഇത്തരത്തില്‍ നന്ദിയോടെ സംസാരിച്ചിട്ടുണ്ടാവണം. അത്രത്തോളം നാടിന്‍റെ ജനസേവകയാണ് അന്‍പത്തിയാറുകാരി തലയോടി സഫിയ.

ഒരു ബാഗുമായിട്ടാണ് സഫിയ വീട്ടില്‍ നിന്നിറങ്ങുക. പേന, പേപ്പര്‍, വിവിധ അപേക്ഷ ഫോമുകള്‍, സ്റ്റേപ്ലര്‍ തുടങ്ങയവയൊക്കെ ബാഗിലുണ്ടാവും. തിക്കോടിയിലും പരിസരത്തുമുള്ള സര്‍ക്കാര്‍ സഹായവും ആനുകൂല്യങ്ങളും ആവശ്യമുള്ള സ്ത്രീകളിലേക്ക് സഫിയ നടന്നെത്തും. അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കും.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇതാണ് സഫിയയുടെ ദിനചര്യ.

സഹായം ആവശ്യമായവരെയും അര്‍ഹരായവരെയും കണ്ടെത്തി അവര്‍ക്ക് ഫോം എത്തിച്ച് നല്‍കുകയും രേഖകളൊക്കെ ശരിയാക്കാന്‍ സഹായിക്കുകനയും ചെയ്യും. നിരക്ഷരരായവര്‍ക്ക് ഫോം പൂരിപ്പിച്ച് നല്‍കാനും അക്ഷയ കേന്ദ്രങ്ങളിലും വില്ലേജ് ഓഫിസുകളിലും കയറിയിറങ്ങാനും സഫിയ കൂട്ടുണ്ടാവും.

പൂര്‍ണമായും സൗജന്യമായാണ് സഫിയ തന്‍റെ സേവനം നാട്ടുകാര്‍ക്ക് നല്‍കുന്നത്. അര്‍ഹതപ്പെട്ടവരിലേക്ക് സഹായങ്ങള്‍ എത്തുന്നതിലെ സന്തോഷം തന്നെയാണ് പ്രതിഫലമെന്ന് സഫിയ പറയുന്നു.

“നമുക്ക് ചെയ്യാൻ പറ്റുന്ന സഹായങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുക പ്രയാസം അനുഭവിക്കുന്നവരുടെ കൂടെ നിൽക്കുക ഇതാണ് എന്റെ ലക്ഷ്യം. ആവുന്നിടത്തോളം കാലം മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യാന്‍ പറ്റട്ടെ” – സഫിയ കൊയിലാണ്ടിന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

2001 ൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനെ സർക്കാർ സർവ്വീസിൽ പ്രവേശിച്ച സഫിയ പയ്യോളി ടെക്നിക്കൽ സ്കൂൾ, മേലടി ആരോഗ്യ കേന്ദ്രം,ഇരിങ്ങൽ ഹെൽത്ത് സെന്റർ,കോഴിക്കോട് മെഡിക്കൽ കോളജ്,കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ, കോഴിക്കോട് ബീച്ച് ആശുപത്രി എന്നിവിടങ്ങളിൽ ജോലി ചെയ്ത് 2020ൽ വിരമിച്ചിരിക്കുകയാണ്.

വനിതാ ലീഗ് സജീവ പ്രവർത്തകയയും തിക്കോടി പഞ്ചായത്ത് വനിതാ ലീഗ് പ്രവർത്തക സമിതി അംഗവും ആരോഗ്യ പ്രവർത്തകയും കൂടിയാണ് സഫിയ.


കോടിക്കല്‍ ഡയറിയിലെ
മറ്റു സ്റ്റോറികള്‍ വായിക്കൂ…