Tag: Kuttiady
കുറ്റ്യാടിയുടെ ഗ്രാമവീഥികളെ ചെമ്പട്ടണിയിച്ച് കെ.കെ.ശൈലജ ടീച്ചറുടെ പര്യടനം; ഒാരോ കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനെത്തിയത് നൂറുകണക്കിനാളുകള്‍
വടകര: ഗ്രാമവീഥികളെ ചെമ്പട്ടണിയിച്ച് വടകര ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥി കെ.കെ.ശൈലജക്ക് ഊഷ്മള വരവേല്‍പ് ഒരുക്കി നാട്. ദുരിത നാളുകളില്‍ നാടിന് കവചമൊരുക്കിയ പേരാളിയെ കാണാനും അഭിവാദ്യവര്‍പ്പിക്കാനുമായി നൂറ് കണക്കിന് പേരാണ് ഒരോ കേന്ദ്രങ്ങളിലും സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയത്. മന്ത്രിയാപ്പോഴും ജനപ്രതിനിധിയായപ്പോഴും നാടിനെ ചേര്‍ത്തു പിടിച്ചപൊലെ ലോക്‌സഭയില്‍ നാടിനായി പോരാടുമെന്ന ടീച്ചറുടെ വാക്കുകള്‍ കുറച്ചൊന്നുമല്ല നാട്ടുകാര്‍ക്ക് ആശ്വാസമേകുന്നത്. ശനിയാഴ്ച
കനത്ത ചൂടിലും തളരാത്ത പ്രചരണവുമായി കെ.കെ.ശൈലജ ടീച്ചര്‍; കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളില്‍ വന്‍ സ്വീകരണം
കുറ്റ്യാടി: വടകര മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ. കുറ്റ്യാടി, നാദാപുരം നിയമസഭാ മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിലാണ് ശൈലജ ടീച്ചര്‍ ഇന്ന് പ്രചരണത്തിനെത്തിയത്. രാവിലെ ഏഴ് മണിക്ക് കുറ്റ്യാടി മണ്ഡലത്തിലെ മരുതോങ്കരയിലാണ് പ്രചരണം തുടങ്ങിയത്. കുറ്റ്യാടിയിലെത്തിയ ശൈലജ ടീച്ചര്‍ അമാന ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചു. പഴയ ആരോഗ്യമന്ത്രിയെ ഏറെ ഹൃദ്യമായാണ് ഇവിടുത്തെ ജീവനക്കാര്‍ സ്വീകരിച്ചത്.
ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുറ്റ്യാടിയിലെ സ്‌കൂളില്‍ പൂജ; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെത്തി തടഞ്ഞതോടെ കയ്യാങ്കളി
കുറ്റ്യാടി: സ്‌കൂളിലെ ക്ലാസ് മുറിയിലും ഓഫീസിലും ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗണപതിഹോമം. കായക്കൊടി പഞ്ചായത്തിലെ നിടുമണ്ണൂര്‍ എല്‍.പി സ്‌കൂളില്‍ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. പൂജ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെത്തി തടഞ്ഞത് ചെറിയ സംഘര്‍ഷത്തിന് വഴിവെച്ചു. സ്‌കൂളിന് സമീപം രാത്രിയില്‍ വാഹനങ്ങള്‍ കണ്ട് നാട്ടുകാര്‍ അകത്ത് കയറിയപ്പോഴാണ് പൂജ നടക്കുന്ന വിവരം അറിഞ്ഞത്. ഇതോടെയാണ് പ്രദേശത്തെ
കുറ്റ്യാടി സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു
കുറ്റ്യാടി: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ കുറ്റ്യാടി സ്വദേശി മരിച്ചു. കുറ്റ്യാടി അരീകുന്നുമ്മ മുഹമ്മദ് ഷാഫിയാണ് മരിച്ചത്. ഇരുപത്തിയെട്ട് വയസായിരുന്നു. മുസന്നക്കടുത്ത് മുലദ്ദയില്‍ തിങ്കളാഴ്ചയായിരുന്നു അപകടം. മുഹമ്മദ് ഷാഫി സഞ്ചരിച്ച കാറില്‍ ട്രക്ക ഇടിക്കുകയായിരുന്നുവെനാനണ് പ്രാഥമിക വിവരം. അവിവാഹിതനായ ഷാഫി എട്ട് വര്‍ഷത്തോളമായി സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഉപ്പ: മുഹമ്മദ് അലി. ഉമ്മ: ജമീല. മൃതദേഹം
മുഖം മൂടി ധരിച്ച് ടെറസിലൂടെ വീട്ടിനുള്ളില്‍ കയറി, കുറ്റ്യാടിയില്‍ ഉറങ്ങികിടന്നിരുന്ന ഇരുപത്തി രണ്ടുകാരിക്കെതിരെ പീഡന ശ്രമം; പോലീസ് അന്വേഷണം ആരംഭിച്ചു
കുറ്റ്യാടി: രാത്രിയില്‍ മുഖം മൂടി ധരിച്ച് എത്തിയ ആള്‍ 22കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. ഇന്നലെ രാത്രി കുറ്റ്യാടി കക്കട്ടിലാണ് സംഭവം. രാത്രി ടെറസിന് മുകളിലുള്ള കതക് അടക്കാന്‍ വീട്ടുകാര്‍ മറന്നിരുന്നു. ഇതുവഴിയാണ് അജ്ഞാതന്‍ അകത്ത് കടന്നത്. മുറിക്കുള്ളില്‍ ഉറങ്ങി കിടന്നിരുന്ന യുവതിയെ പ്രതി കടന്നു പിടിക്കുകയായിരുന്നു. കൈയില്‍ കടിച്ചതോടെ ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. മുഖം മൂടി
കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം; നന്മണ്ട സ്വദേശിയായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
കുറ്റ്യാടി: കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. നന്മണ്ട സ്വദേശി ഡോക്ടര്‍ വിപിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ചികിത്സതേടിയെത്തിയ സ്ത്രീകളോട് മദ്യപിച്ച്, അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് നടപടി. മാര്‍ച്ച് 14ന് വൈകീട്ട് നാല് മണിക്കാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ ആശുപത്രിയിലെത്തിയ വിപിന്‍ ഒ.പിയില്‍ തന്നെ കാണാനെത്തിയ മൂന്ന് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ്
കല്ലാച്ചി മിനി ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നു; സൗജന്യമായി സ്ഥലം വിട്ടു നല്‍കി ഉടമകള്‍, വീതി കൂട്ടല്‍ 16 മുതല്‍
നാദാപുരം: കല്ലാച്ചി മിനി ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നു. ഈ മാസം 16മുതല്‍ വീതി കൂട്ടല്‍ പ്രവൃത്തികള്‍ ആരംഭിക്കും. നാദാപുരം-കുറ്റ്യാടി റോഡിനെയും കല്ലാച്ചി-വാണിമേല്‍ റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് കല്ലാച്ചി മിനി ബൈപ്പാസ്. വീതികൂട്ടലിനായി കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് ഉടമകള്‍ സ്ഥലം വിട്ട് നല്‍കിയത്. എട്ട് മീറ്റര്‍ വീതിയിലും 450 മീറ്റര്‍ നീളത്തിലുമായി റോഡ് പരിഷ്ക്കരണത്തിന്
കാടുമൂടിയും തുരുമ്പെടുത്തും വാഹനങ്ങള്‍; കുറ്റ്യാടി പോലീസ് സ്റ്റേഷന്‍ പരിസരം വാഹനങ്ങളാല്‍ നിറയുന്നു
കുറ്റ്യാടി: തുരുമ്പെടുത്തും കാടുമൂടിയും കിടക്കുന്ന കുറ്റ്യാടി പോലീസ് സ്റ്റേഷന്‍ പരിസരം ഇന്ന് ഒരു സ്ഥിരം കാഴ്ചാണ്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. പഴയ പോലീസ് സ്റ്റേഷന്‍ പരിസരം, പൊളിച്ചു മാറ്റിയ ക്വാര്‍ട്ടേഴ്‌സ് പരിസരം എന്നിവിടങ്ങള്‍ ഇപ്പോള്‍ വാഹനങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. മണല്‍ കടത്തിന് പിടിച്ച ലോറികള്‍ ഉള്‍പ്പെടെയുള്ളവ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പിടികൂടുന്ന