ഒമ്പത് വയസുകാരിക്ക് നേരെ നഗ്നതാ പ്രദർശനം: പ്രതിക്ക് മൂന്ന് വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി


കൊയിലാണ്ടി: ഒമ്പത് വയസുകാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിന് മൂന്ന് വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. തീക്കുനി സ്വദേശി തയ്യുള്ള പറമ്പിൽ രജീഷിനെ (35) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അനിൽ ടി.പി പോക്സോ നിയമ പ്രകാരം ശിക്ഷിച്ചത്.

2019 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിലിരുന്ന് പഠിക്കുകയായിരുന്ന പെൺകുട്ടിക്ക് നേരെ പ്രതി റോഡിൽ നിന്ന് ലൈംഗികാവയവം കാണിച്ചത്. കുട്ടി രക്ഷിതാക്കളോട് കാര്യം പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

കുറ്റ്യാടി സബ് ഇൻസ്പെക്ടർ പി.റഫീഖ് ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.ജെതിൻ ഹാജരായി.

Summary: Man punished with 3 year in jail and 50,000 rupees fine under POCSO Act by Koyilandy Fast Track Special Court