പഴയ ഫോണിൽ നിന്ന് പുതിയതിലേക്ക് ഗൂഗിൾ ഡ്രൈവില്ലാതെ ചാറ്റ് മാറ്റാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
സ്വകാര്യതയ്ക്ക് പ്രധാന്യം കൊടുക്കുന്ന തരത്തിലുള്ള നിരവധി അപ്ഡേറ്റുകളുമായി വാട്ട്സാപ്പ് എത്താറുണ്ട്. ഇപ്പോഴിതാ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ആപ്പ്. ആൻഡ്രോയിഡ് ഫോണുകളിൽ ചാറ്റ് ട്രാൻസ്ഫർ എളുപ്പമാക്കുന്ന പുതിയ ഫീച്ചറാണ് വാട്ട്സാപ്പ് പരിചയപ്പെടുത്തുന്നത്.
ക്ലൗഡ് സ്റ്റോറേജ് ഉപയോഗിക്കാതെ തന്നെ പഴയ ആൻഡ്രോയിഡ് ഫോണിൽ നിന്ന് പുതിയതിലേക്ക് ചാറ്റുകൾ നീക്കാൻ ഉപയോക്താക്കളെ അനുവദിക്കുകയാണ് ലക്ഷ്യം. വാട്ട്‌സ്ആപ്പ് സെറ്റിങ്സ് ടാബിലെ പുതിയ ഓപ്ഷന്‍ ലളിതമായ ചാറ്റ് ട്രാന്‍സ്ഫറിന് വേണ്ടി വാട്ട്സ്ആപ്പ് നിര്‍മ്മിക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിൾ ഡ്രൈവിൽ ചാറ്റ് ബാക്കപ്പ് ചെയ്‌ത് അല്ലെങ്കിൽ ആൻഡ്രോയിഡിൽ നിന്ന് ഐഫോണുകളിലേക്ക് മൂവ് ടു ഐഒഎസ് ആപ്പ് വഴി ചാറ്റ് കൈമാറാനുള്ള സൗകര്യം വാട്ട്‌സ്ആപ്പ് നിലവിലുണ്ട്.
വാട്ട്‌സ്ആപ്പ് ബീറ്റയുടെ 2.23.1.25 എന്ന വേർഷനിലാണ് പുതിയ ‘ചാറ്റ് ട്രാൻസ്ഫർ ടു ആൻഡ്രോയിഡ്’ ഓപ്ഷനെ കുറിച്ച് സൂചന നൽകുന്നത്. WABetaInfo പങ്കിട്ട സ്‌ക്രീൻഷോട്ട് അനുസരിച്ച്, ഈ ഓപ്‌ഷൻ ചാറ്റ് സെറ്റിങ്സിന് കീഴിലായിരിക്കും ഉണ്ടാവുക. ഇത് ഒരു പുതിയ ഉപകരണത്തിലേക്ക് ചാറ്റുകൾ കൈമാറുന്ന പ്രക്രിയയെ കൂടുതൽ സുഗമമാക്കും. കൂടാതെ ലഭിച്ച ചാറ്റുകൾ ഗൂഗിൾ ഡ്രൈവിൽ സംഭരിക്കാനും കഴിയും.
എന്നിരുന്നാലും, ചാറ്റുകൾ ഗൂഗിൾ ഡ്രൈവിൽ ബാക്കപ്പ് ചെയ്യുന്നത് സുരക്ഷിതമാണ്. നിങ്ങളുടെ ഫോൺ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ചാറ്റുകൾ വീണ്ടെടുക്കാൻ അത് സഹായിക്കും. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചർ സമീപകാലത്തായി അവതരിപ്പിച്ച ക്രോസ്-പ്ലാറ്റ്ഫോം ചാറ്റ് ട്രാൻസ്ഫർ ഫീച്ചർ പോലെ, ആദ്യം ആൻഡ്രോയ്ഡിലേക്കും പിന്നീട് ഐ.ഒ.എസിലേക്ക് എത്തിയേക്കും.
ലളിതമായ ചാറ്റ് ട്രാന്‍സ്ഫര്‍ ഫീച്ചര്‍ നിലവിൽ അതിന്‍റെ നിര്‍മ്മാണഘട്ടത്തിലാണ്. കൃത്യമായ റോൾഔട്ട് തീയതി സംബന്ധിച്ച വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിങ്ങളുടെ പഴയ ഉപകരണം നഷ്‌ടപ്പെടുകയോ നശിക്കുകയോ ചെയ്‌താൽ, ക്ലൗഡ് ബാക്കപ്പ് ഉപയോഗിച്ച് പുതിയ ഫോണിൽ ചാറ്റ് ഹിസ്റ്ററി മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ. സെസെജ്, വോയ്‌സ് കോളുകൾ, മീഡിയ, ലൊക്കേഷൻ പങ്കിടൽ, കോളുകൾ എന്നിവ പോലെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റായി തുടരും.
Summary: whatsapp working on chat transfer feature without using google drive