കെ.പി. കായലാടിനെ അനുസ്മരിച്ച് മേപ്പയ്യൂര്‍; സാഹിത്യ പുരസ്‌കാരം എം.ബഷീറിന് സമ്മാനിച്ചു


മേപ്പയ്യൂര്‍: കെ.പി. കാലയാട് അനുസ്മരണവും സാഹിത്യ പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു. കേരള സാഹിത്യ അക്കാദമിയും കെ.പി.കായലാട് ട്രസ്റ്റും പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂരും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഡോ:സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്തു.

പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂർ ഏർപ്പെടുത്തിയ ഏഴാമത് കെ.പി.കായലാട് സാഹിത്യ പുരസ്‌കാരം എം.ബഷീറിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ സമ്മാനിച്ചു. സി.പി.അബൂബക്കര്‍ അനുസ്മരണ പ്രഭാഷണവും പരിപാടിയുടെ ഭാഗമായി നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.

കെ.രാജീവന്‍, സുരേഷ് കല്‍പ്പത്തൂര്‍, ടി.എം.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ കെ.രതീഷ് സ്വാഗതവും എന്‍.രാമദാസ് നന്ദിയും പറഞ്ഞു. ജനകീയ ശാസ്ത്ര സെമിനാറില്‍ കെ.പാപ്പൂട്ടി, ടി.പി.കുഞ്ഞിക്കണ്ണന്‍ പി.എം.ഗീത എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. എ.സി.അനൂപ് അധ്യക്ഷനായിരുന്നു. പി.കെ.ഷിംജിത്ത് സ്വാഗതവും എ.എം.കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു.

മേപ്പയ്യൂര്‍ ബാലനും സംഘവും അവതരിപ്പിച്ച പാട്ടരങ്ങും പരിപാടിയുടെ ഭാഗമായി അരങ്ങേറി. ദേവദാസ് പേരാമ്പ്ര, ശധ ഷാനവാസ്, ശോണിമ ബാലന്‍, സുജിത്ത് നരക്കോട്, ദാസന്‍, രാജീവന്‍ തുടങ്ങിയവര്‍ അണിനിരന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ കൗമുദി കളരിക്കണ്ടി, ശധ ഷാനവാസ് എന്നിവര്‍ക്ക് ഉപഹാരം നല്‍കി.