Top 5 News Today | ഉപതെരഞ്ഞെടുപ്പിന്റെ ചൂടിൽ ചേലിയ ടൗണ്‍, നന്മയുടെ നല്ല മാതൃകയുമായി ഗായകൻ കൊല്ലം ഷാഫി; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (15/05/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 മെയ് 15 തിങ്കളാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.
1. വീടുകയറിയുള്ള പ്രചാരണത്തിന്റെ തിരക്കില്‍ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍; തെരഞ്ഞെടുപ്പ് ചൂടില്‍ ചെങ്ങോട്ടുകാവിലെ ചേലിയ ടൗണ്‍
ചെങ്ങോട്ടുകാവ്: ഉപതെരഞ്ഞെടുപ്പ് ചൂടില്‍ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണ്‍. മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതിന് പിന്നാലെ ചേലിയയില്‍ പ്രചരണവും തുടങ്ങി.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
2. കൊയിലാണ്ടിയിലെ കെട്ടിട ഉടമകളുടെ ശ്രദ്ധയ്ക്ക്: നികുതി നിർണ്ണയിക്കപ്പെട്ട ശേഷം കെട്ടിടത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ? പിഴ ഒഴിവാക്കാൻ ഇതാ അവസരം
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ പരിധിയിലെ കെട്ടിട ഉടമകള്‍ക്ക് കെട്ടിടത്തിൽ മാറ്റങ്ങൾ വരുത്തിയതിന്റെ പേരിലുള്ള പിഴ ഒഴിവാക്കാൻ അവസരം.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
3. ഗാനമേളയുടെ പേരില്‍ പത്തുലക്ഷത്തിലധികം രൂപ പിരിച്ചെടുത്ത് സംഘാടകര്‍ മുങ്ങി; ആസ്വാദകരെ നിരാശരാക്കാതെ സൗജന്യമായി പാടി കൊല്ലം ഷാഫിയടക്കമുള്ള ഗായകര്‍
കൊല്ലം: ഗാനമേളയ്ക്കുവേണ്ടി പിരിച്ചെടുത്ത പണവുമായി പരിപാടിക്ക് തൊട്ട് മുമ്പ് സംഘാടകര്‍ മുങ്ങിയതോടെ ഒത്തുകൂടിയ ആസ്വാദകര്‍ക്കുമുമ്പില്‍ സൗജന്യമായി പാടി കൊല്ലം ഷാഫിയടക്കമുള്ള ഗായക സംഘം. കാസര്‍കോട് തൃക്കരിപ്പൂര്‍ ഇളമ്പിച്ചി മിനി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മെഹ്ഫില്‍ നിലാവ് പരിപാടിയിലാണ് പണത്തിനുമപ്പുറം ആസ്വാദകരോടുള്ള കമിറ്റ്‌മെന്റ് നിറവേറ്റി ഷാഫിയടക്കമുള്ള ഗായകര്‍ ആരാധകരുടെ മനംകവര്‍ന്നത്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
4. വാഗാഡ് ലോറി ഇടിച്ച് പോസ്റ്റുകളും ട്രാന്‍സ്‌ഫോര്‍മറും തകര്‍ന്ന സംഭവം: 99 ശതമാനം വൈദ്യുത ബന്ധവും പുനഃസ്ഥാപിച്ചു; അറ്റകുറ്റപ്പണികള്‍ നാളെയും തുടരും
കൊയിലാണ്ടി: ദേശീയപാതാ പ്രവൃത്തി നടത്തുന്ന വാഗാഡ് കമ്പനിയുടെ ടിപ്പര്‍ ലോറി ഇടിച്ച് വൈദ്യുത പോസ്റ്റുകളും ട്രാന്‍സ്‌ഫോര്‍മറും തകര്‍ന്നതിനെ തുടര്‍ന്ന് നഷ്ടപ്പെട്ട വൈദ്യുത ബന്ധം 99 ശതമാനവും പുനഃസ്ഥാപിച്ചതായി കെ.എസ്.ഇ.ബി. വളരെ ചുരുക്കം വീടുകളില്‍ മാത്രമാണ് ഇനി വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാനുള്ളതെന്നും കൊയിലാണ്ടിയിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
5. അധ്യാപനമിഷ്ടപ്പെടുന്നവരാണോ? പയ്യോളി തിക്കോടിയൻ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ
പയ്യോളി: പയ്യോളി തിക്കോടിയൻ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവ്. വിവിധ വിഷയങ്ങളിലെ ഹൈസ്കൂള്‍ അധ്യാപകരുടെ തസ്തികയിലാണ് ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.