കൊയിലാണ്ടിയില്‍ ഐഡി കാര്‍ഡ് വിതരണവുമായി കേരള റിയല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍


കൊയിലാണ്ടി: കേരള റിയല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ കെ.ആര്‍.ഡബ്ലി.യു കോഴിക്കോട് ജില്ലാ കമ്മിറ്റി കണ്‍വെന്‍ഷന്‍ ഐഡി കാര്‍ഡ് വിതരണം നടത്തി. സിവില്‍ സ്റ്റേഷന് സമീപം നടന്ന പരിപാടിയില്‍ കൊയിലാണ്ടി മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ.സത്യന്‍ കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡണ്ട് അമ്മത് പയ്യോളി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഉദയകുമാര്‍ തിരുവനന്തപുരം, ജോയിന്‍ സെക്രട്ടറി സുരേഷ് ബാബു, അഷറഫ് ഇരിങ്ങത്ത്, നസീര്‍ ഇരിങ്ങത്ത് മോഹനന്‍, സി.പി മുനീര്‍ പാലേരി ഉമ്മര്‍ കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു വളര്‍ന്നുവരുന്ന തലമുറകളെ മയക്കുമരുന്ന് ലഹരിക്കെതിരെ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ചു