സമഗ്രശിക്ഷാ കേരളം പദ്ധതി; കൊയിലാണ്ടിയില്‍ അവധിക്കാല അധ്യാപക പരിശീലനത്തിന് തുടക്കമായി


കൊയിലാണ്ടി: സമഗ്ര ശിക്ഷാ കേരളം പന്തലായനി ബി.ആര്‍.സിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയില്‍ അവധിക്കാല അധ്യാപക പരിശീലനത്തിന് തുടക്കമായി. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി മാപ്പിള ഹയർ സെക്കൻഡറി സ്‌കൂള്‍, കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഇന്ന് പരിശീലനം ആരംഭിച്ചു. മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിജു കെ.അധ്യക്ഷത വഹിച്ചു.

പന്തലായനി ബി.പി.സി എം.മധുസൂദനൻ സ്വാഗതം പറഞ്ഞു. മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ, എച്ച്.എം ഫോറം കൺവീനർ പ്രജീഷ് എന്‍.ഡി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പന്തലായിനി ബി.ആർ.സി ക്ലസ്റ്റർ കോഡിനേറ്റർ ബി.ഷമിത ചടങ്ങിൽ നന്ദി അറിയിച്ചു.

Description: Vacation teacher training begins in Koyilandy