കൊയിലാണ്ടിയിലെ കെട്ടിട ഉടമകളുടെ ശ്രദ്ധയ്ക്ക്: നികുതി നിർണ്ണയിക്കപ്പെട്ട ശേഷം കെട്ടിടത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ? പിഴ ഒഴിവാക്കാൻ ഇതാ അവസരം


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ പരിധിയിലെ കെട്ടിട ഉടമകള്‍ക്ക് കെട്ടിടത്തിൽ മാറ്റങ്ങൾ വരുത്തിയതിന്റെ പേരിലുള്ള പിഴ ഒഴിവാക്കാൻ അവസരം. കെട്ടിടത്തിന് വസ്തു നികുതി നിര്‍ണ്ണയിക്കപ്പെട്ട ശേഷം തറ വിസ്തീര്‍ണ്ണത്തിലോ ഉപയോഗക്രമത്തിലോ ഏതെങ്കിലും ഘടകത്തിന്‍റെ കാര്യത്തിലോ ഘടകത്തിന്‍റെ തരത്തിന്റെ കാര്യത്തിലോ നഗരസഭയുടെ അനുമതി ഇല്ലാതെ മാറ്റം വരുത്തിയിട്ടുള്ളവർക്കാണ് പിഴ ഒഴിവാക്കി കിട്ടാനുള്ള അവസരം. ഇത്തരത്തിൽ കെട്ടിടത്തിൽ മാറ്റങ്ങൾ വരുത്തിയവർ ഒരാഴ്ചക്കകം ഫോറം 9ബി നഗരസഭയില്‍ സമര്‍പ്പിച്ചാണ് പിഴ ഒടുക്കുന്നതില്‍ നിന്നും ഒഴിവാകേണ്ടതെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.