ഡല്‍ഹി സര്‍വകലാശാലയില്‍ 82 കോഴ്‌സുകളിലേയ്ക്ക് പി.ജി പ്രവേശനം; ഉടന്‍ രജിസ്റ്റര്‍ ചെയ്യാം


ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയില്‍ പിജി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാം. സിയുഇടി പി.ജി പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
82 പി.ജി കോഴ്‌സുകളിലേയ്ക്കാണ് പ്രവേശനം. 13,500 സീറ്റുകളാണുള്ളത്. മെയ് 25 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.

ബിടെക് പ്രോഗ്രാമിന് 120 സീറ്റുകളാണുള്ളത്. ബിടെക്ക്, 5 വര്‍ഷ എല്‍എല്‍ബി എന്നിവയ്ക്കുള്ള രജിസ്‌ട്രേഷനും ഇതിനൊപ്പം ആരംഭിക്കും. ജെഇഇ മെയിന്‍ പരീക്ഷ സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് ബിടെക് പ്രവേശനം. ബിഎ എല്‍എല്‍ബി കോഴ്സ് പ്രവേശനത്തിന് ക്ലാറ്റ് സ്‌കോറാണ് പരിഗണിക്കുന്നത്.

മെയ് പകുതിയോടെ ഡല്‍ഹി സര്‍വകലാശയ്ക്ക് കീഴിലുള്ള ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കും. സിയുഇടി യു.ജിയുടെ സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഇതിനായി ഡല്‍ഹി സര്‍വകലാശാലയുടെ കോമണ്‍ സീറ്റ് അലോക്കേഷന്‍ സിസ്റ്റത്തില്‍(സിഎസ്എഎസ്) പേര് രജിസ്റ്റര്‍ ചെയ്യണം.

അപേക്ഷ ഫീസ്: ജനറല്‍, ഒബിസി, സാമ്പത്തിക പിന്നോക്കവസ്ഥയിലുള്ളവര്‍(EWS) എന്നിവര്‍ക്ക് 250 രൂപയാണ് അപേക്ഷ ഫീസ്. എസ്സി.എസ്ടി, വികലാംഗര്‍ എന്നിവര്‍ക്ക് 100 രൂപയാണ് ഫീസ്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ക്ക് അപേക്ഷ ഫീസിന് പുറമേ 100 രൂപ അധികം അടയ്‌ക്കേണ്ടതാണ്.