കുന്ന്യോറമല സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് കൊല്ലത്ത് വച്ച് നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: കൊല്ലത്ത് വച്ച് വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. കുന്ന്യോറമല സ്വദേശിയായ സുഖിന്‍ ലാലിന്റെ പേഴ്‌സ് ആണ് നഷ്ടപ്പെട്ടത്.

ഇന്നലെ രാത്രി 8 മണിയോടെയാണ് കാണാതായത്. കൊല്ലത്തിനും കുന്ന്യോറമലയ്ക്കും ഇടയിലാണ് പേഴ്‌സ് നഷ്ടമായതെന്ന് കരുതുന്നുവെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിംഗ്‌ ലൈസന്‍സ്, എ.ടി.എം കാര്‍ഡ് തുടങ്ങിയ രേഖകള്‍ അടങ്ങിയ പേഴ്‌സാണ് നഷ്ടമായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തന്നിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 9946694376.