ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോപ്പറേഷന്‍ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; അറിയാം വിശദമായി


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇ.എം.എസ് സ്മാരക സഹകരണ പരിശീലന കേന്ദ്രത്തില്‍ 2024-25 വര്‍ഷത്തിലെ ജെ ഡി സി (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോപ്പറേഷന്‍) ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എല്‍.സി ആണ് അടിസ്ഥാന യോഗ്യത. അവസാന തീയതി ഏപ്രില്‍ 20 വൈകീട്ട് അഞ്ച്. www.scu.kerala.gov.in വെബ്സൈറ്റിലാണ് അപേക്ഷ ഓണ്‍ലൈനായി നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9447425406, 9495647243.