കൊയിലാണ്ടിയിലെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുടെ ശ്രദ്ധയ്ക്ക്; 17ന് പ്രത്യേക ബോധവത്കരണ ക്ലാസ്
കൊയിലാണ്ടി: അധ്യായന വര്‍ഷാരംഭത്തിന് മുന്നോടിയായി കൊയിലാണ്ടി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് പരിധിയിലെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കുള്ള പ്രത്യേക ബോധവത്ക്കരണ ക്ലാസ് 17/5/2025ന് കൊയിലാണ്ടി മര്‍കസ് സ്‌കൂളില്‍ വച്ച് നടത്തുന്നതായിരിക്കും.
കൂടാതെ വാഹനങ്ങളുടെ പ്രത്യേക പരിശോധന മെയ് 21,24 എന്നീ തീയതികളില്‍ സംഘടിപ്പിക്കുകയും, പരിശോധനയില്‍ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതോടൊപ്പം പ്രത്യേക സ്റ്റിക്കര്‍ കൂടി പതിപ്പിക്കുന്നതായിരിക്കും.
കൊയിലാണ്ട് സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് പരിധിയിലെ എല്ലാം സ്‌കൂളുകളും നിര്‍ബന്ധമായും പരിപാടിയില്‍ പങ്കെടുക്കണമെന്ന് കൊയിലാണ്ടി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് അറിയിച്ചു.