ഓപ്പറേഷന്‍ സിന്ദൂറിന് ഐക്യദാര്‍ഢ്യം; കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ പ്രകടനവുമായി കീഴരിയൂര്‍ എക്‌സ് സര്‍വീസ് മെന്‍ വെല്‍ഫര്‍ അസോസിയേഷന്‍


കൊയിലാണ്ടി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ച്
അരിക്കുളം കീഴരിയൂര്‍ എക്‌സ് സര്‍വീസ് മെന്‍ വെല്‍ഫര്‍ അസോസിയേഷന്‍.

പ്രകടനവും പൊതുയോഗവും കൊയിലാണ്ടി എസ്.എച്ച്.ഓ ശ്രീ ശ്രീലാല്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പ്രേമാനന്ദന്‍ സ്വാഗതം പറഞ്ഞു. സര്‍വശ്രീ യു.കെ രാഘവന്‍ നായര്‍, മുരളീധരന്‍ ഗോപാല്‍, സതീശന്‍ ഒ.എം, കെ.എസ് നായര്‍, എം.പി കുഞ്ഞിക്കണ്ണന്‍, ഉണ്ണികൃഷ്ണന്‍, ശശി ആയില്യം എന്നിവരും മഹിളാ വിംഗിനു വേണ്ടി നിഷ മന്ദിക്കണ്ടി, എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു. മുരളി മൂടാടി നന്ദി രേഖപ്പെടുത്തി.