ഒ.കെ.ജിഷയുടെ ”ഇരിപ്പിടങ്ങള്‍ പറയാതിരുന്നത്” കവിതാ സമാഹാരത്തിന്റെ കവര്‍ പ്രകാശനം ചെയ്തു


മേമുണ്ട: മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയും അധ്യാപക സംഘടന നേതാവുമായ ഒ.കെ.ജിഷയുടെ ‘ഇരിപ്പിടങ്ങള്‍ പറയാതിരുന്നത്’ എന്ന കവിതാ സമാഹാരത്തിന്റെ കവര്‍ പ്രകാശനം ചെയ്തു. മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നാടക പ്രവര്‍ത്തകനായ സുരേഷ് ബാബു ശ്രീസ്ഥ, കവി ഗോപിനാരായണന് നല്‍കിക്കൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്.

ജിതേഷ്.പി.കെ, സുരേഷ് ബാബു.ടി, സുരേന്ദ്രന്‍.വി.എം, അജിത്ത് കുമാര്‍.ടി, ഉനൈസ്.എം.സി, ലെനീഷ്.വി തുടങ്ങിയവര്‍ സംസാരിച്ചു. മെയ് 22ന് വടകര കേളുവേട്ടന്‍, പി.പി.ശങ്കരന്‍ സ്മാരക ഹാളില്‍ വെച്ച് പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയാണ് പുസ്തക പ്രകാശനം നടത്തുന്നത്.