Top 5 News Today | കൊയിലാണ്ടിയിൽ ബോധവൽക്കരണ റോഡ്ഷോയുമായി കെ.എസ്.ഇ.ബി, പയ്യോളിയിൽ യോഗ ഇൻസ്ട്രക്ടർ നിയമനം; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (27/06/2023)


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂൺ 27 ചൊവ്വാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.

1. പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണ പരിപാടിയുമായി കെ.എസ്.ഇ.ബി; ദേശീയ സുരക്ഷാ വാചാരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ റോഡ് ഷോ

കൊയിലാണ്ടി: ദേശീയ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി കൊയിലാണ്ടി സെക്ഷന്‍ പരിധിയില്‍ റോഡ് ഷോ സംഘടിപ്പിച്ചു. വൈദ്യുതി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങളെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് റോഡ് ഷോ നടത്തിയത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

2. യോഗ പഠിപ്പിക്കാൻ അറിയാമോ? അവസരമുണ്ട്; പയ്യോളി മുൻസിപ്പാലിറ്റിയിലെ വനിതകൾക്കായി യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു, വിശദാംശങ്ങൾ

പയ്യോളി: പയ്യോളി മുനിസിപ്പാലിറ്റിയിലെ വനിതകൾക്ക് യോഗ പരിശീലനം പദ്ധതിയിലേക്ക് യോഗ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

3. കൊയിലാണ്ടിയില്‍ നായ വാഹനത്തിന് കുറുകെ ചാടി യുവാവ് മരിച്ച സംഭവം; അപകടം സംഭവിച്ചത് സുഹൃത്തിനെ വീട്ടില്‍ ഇറക്കി മടങ്ങവെ, പ്രദേശത്ത് തെരുവനായകള്‍ വാഹനങ്ങള്‍ക്ക് പിറകേയോടുന്നതും കടിക്കുന്നതും പതിവാണെന്ന് നാട്ടുകാര്‍

കൊയിലാണ്ടി: തെരുവുനായ ബൈക്കിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് കോമത്തുകര കളത്തില്‍ താഴെ വൈശാഖ് അപകടത്തില്‍പ്പെട്ടത് സുഹൃത്തിനെ വീട്ടില്‍ ഇറക്കി മടങ്ങുന്നതിനിടെ. ലൈറ്റ് ആന്റ് സൗണ്ട്‌സ് ജീവനക്കാരനായിരുന്ന വൈശാഖ് ജോലി കഴിഞ്ഞ് മടങ്ങവെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അയാളുടെ വീട്ടില്‍ ഇറക്കി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

4. മൂടാടിയും എം.ആര്‍ വിജയരാഘവനും ശ്രീനാരായണ മിഷന്‍ എന്ന സംഘടനയും- നിജീഷ് എം.ടി എഴുതുന്നു

72 വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 1951 ൽ തൃശൂർ ജില്ലയിലെ നാട്ടികയിൽ നിന്നും മൂടാടിയിലേക്ക് എം.ആർ.വിജയരാഘവൻ എന്ന മനുഷ്യസ്നേഹിയായ ഹോമിയോ ഡോക്ടർ എത്തിച്ചേരുന്നതോടെയാണ് മൂടാടി എന്ന ഗ്രാമത്തിന്,നാടിന് പുത്തനുണർവ്വുണ്ടാവുന്നത്. അദ്ദേഹത്തിൻ്റെ സഹോദരങ്ങളും, പെങ്ങളും വയനാട്ടിൽ കുടിയേറി കർഷകരായി ജീവിച്ചപ്പോൾ സമൂഹിക ഇടപെടലുകളിലൂടെ ഒരു നാടിന് പ്രിയപ്പെട്ടവനായി മാറാനായിരുന്നു വിജയരാഘവൻ ഡോക്ടറുടെ നിയോഗം.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

5. നേത്ര രോഗങ്ങള്‍ നേരത്തെ തിരിച്ചറിയാം; കീഴരിയൂര്‍ ശ്രീവാസുദേവാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ പരിശോധനാ ക്യാമ്പ്

കോഴിക്കോട്: ട്രിനിറ്റി കണ്ണാശുപത്രിയും ഓര്‍മ്മ തണലില്‍ (SVASS 1991 എസ്.എസ്.എല്‍.സി) വാട്‌സപ്പ് കൂട്ടായ്മയും ശ്രീ വാസുദേവാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീ വാസുദേവാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആയി സംഘടിപ്പിച്ച ക്യാമ്പ് കീഴരിയൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ കെ.സി.രാജന്‍ ഉദ്ഘാടനം ചെയ്തു.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…