പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണ പരിപാടിയുമായി കെ.എസ്.ഇ.ബി; ദേശീയ സുരക്ഷാ വാചാരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ റോഡ് ഷോ


കൊയിലാണ്ടി: ദേശീയ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി കൊയിലാണ്ടി സെക്ഷന്‍ പരിധിയില്‍ റോഡ് ഷോ സംഘടിപ്പിച്ചു. വൈദ്യുതി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങളെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് റോഡ് ഷോ നടത്തിയത്. ജൂണ്‍ 26ന് ആരംഭിച്ച ദേശീയ സുരക്ഷാ വാരാചരണം ജൂലൈ രണ്ട് അവസാനിക്കും. ഈ സമയത്തിനുള്ളില്‍ കൊയിലാണ്ടിയിലെ സ്‌കൂളുകളും മറ്റും കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും.

കൊയിലാണ്ടി സെക്ഷന്‍ ഓഫീസില്‍ നിന്നും ആരംഭിച്ച റോഷ് ഡോ നഗരസഭ ഊര്‍ജ്ജ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ അജിത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് മൂടാടി, തിക്കോടി, മേലടി, അരിക്കുളം, കൊയിലാണ്ടി സെക്ഷനുകള്‍ വഴി റോഡ് ഷോ കൊയിലാണ്ടി സെക്ഷന്‍ ഓഫീസില്‍ തന്നെ അവസാനിച്ചു.

അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചി ഉണ്ണിക്കൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. കൊയിലാണ്ടി സൗത്ത് സെക്ഷനിലെ അസിസ്റ്റന്റ് എഞ്ചിനിയര്‍ നിഖില്‍, വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി എം.ഷാജി, കൊയിലാണ്ടി സെക്ഷനിലെ സീനിയര്‍ സൂപ്രണ്ട് ശശീന്ദ്രന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. കൊയിലാണ്ടി നോര്‍ത്ത് അസിസ്റ്റന്റ് എഞ്ചിനിയര്‍ മോഹനന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഗിരീഷ് നന്ദിയും രേഖപ്പെടുത്തി. ജീവനക്കാരടക്കം നിരവധി പേര്‍ റോഡ് ഷോയില്‍ പങ്കാളികളായി.