നേത്ര രോഗങ്ങള്‍ നേരത്തെ തിരിച്ചറിയാം; കീഴരിയൂര്‍ ശ്രീവാസുദേവാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ പരിശോധനാ ക്യാമ്പ്


കോഴിക്കോട്: ട്രിനിറ്റി കണ്ണാശുപത്രിയും ഓര്‍മ്മ തണലില്‍ (SVASS 1991 എസ്.എസ്.എല്‍.സി) വാട്‌സപ്പ് കൂട്ടായ്മയും ശ്രീ വാസുദേവാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീ വാസുദേവാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആയി സംഘടിപ്പിച്ച ക്യാമ്പ് കീഴരിയൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ കെ.സി.രാജന്‍ ഉദ്ഘാടനം ചെയ്തു.

ഒ.കെ.സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ അമ്പിളി ടീച്ചര്‍ അധ്യക്ഷം വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഗീത ടീച്ചര്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സുനിത ടീച്ചര്‍ ട്രിനിറ്റി ഹോസ്പിറ്റല്‍ പി.ആര്‍.ഒ ഫൈസല്‍ ഓര്‍മ്മ തണലില്‍ ഗ്രൂപ്പ് അംഗങ്ങള്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.[mid]