യോഗ പഠിപ്പിക്കാൻ അറിയാമോ? അവസരമുണ്ട്; പയ്യോളി മുൻസിപ്പാലിറ്റിയിലെ വനിതകൾക്കായി യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു, വിശദാംശങ്ങൾ


പയ്യോളി: പയ്യോളി മുനിസിപ്പാലിറ്റിയിലെ വനിതകൾക്ക് യോഗ പരിശീലനം പദ്ധതിയിലേക്ക് യോഗ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും ഒരു വർഷത്തിൽ കുറയാത്ത പി.ജി ഡിപ്ലോമ ഇൻ യോഗ, അംഗീകൃത സർവകലാശാല/ഗവ. വകുപ്പുകളിൽ നിന്ന് ഒരു വർഷ ദൈർഘ്യമുള്ള യോഗ സർട്ടിഫിക്കറ്റ് കോഴ്സ്/ബി.എൻ.വൈ.എസ്/എം.എസ്.സി യോഗ, എം.ഫിൽ യോഗ.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ അഞ്ചിന് രാവിലെ 10.30 ന് പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രി ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.