Tag: Payyoli Municipality

Total 6 Posts

പയ്യോളി നഗരസഭയുടെ പുതിയ വൈസ് ചെയർപേഴ്‍സണായി കോൺഗ്രസിലെ എ.പി.പത്മശ്രീ

പയ്യോളി: പയ്യോളിയില്‍ നഗരസഭ ചെയര്‍മാനു പുറമെ വൈസ് ചെയര്‍ പേഴ്‌സണേയും തെരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.പി. പത്മശ്രീയെയാണ് വൈസ് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തിരിക്കുന്നത്. പങ്കെടുത്ത മുപ്പത്തിയഞ്ച് പേരുടെ വോട്ടില്‍ എതിര്‍ സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിലെ പി.പി ഷൈമ പതിനാല് വോട്ടുനേടിയപ്പോള്‍ ഇരുപത് വോട്ടു നേടിയാണ് പത്മശ്രീ വിജയിച്ചിരിക്കുന്നത്. ഒരു വോട്ട് അസാധുവായി. മുസ്ലിം ലീഗ് അംഗം എസി സുനൈദിന്റെ

പയ്യോളി മുന്‍സിപ്പാലിറ്റിയെ നയിക്കാന്‍ ഇനി അബ്ദുറഹിമാന്‍; പുതിയ ചെയര്‍മാനെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്

പയ്യോളി: പയ്യോളി മുന്‍സിപ്പാലിറ്റിയുടെ പുതിയ ചെയര്‍മാനെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ഇരുപത്തിനാലാം ഡിവിഷനായ പയ്യോളി വെസ്റ്റില്‍ നിന്നുള്ള കൗണ്‍സിലര്‍ വി.കെ.അബ്ദുറഹിമാനെയാണ് പുതിയ മുന്‍സിപ്പല്‍ ചെയര്‍മാനായി ലീഗ് തെരഞ്ഞെടുത്തത്. മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ.കെ.ബാവയാണ് ഇക്കാര്യം അറിയിച്ചത്. യു.ഡി.എഫിലെ ധാരണ പ്രകാരമാണ് പയ്യോളി മുന്‍സിപ്പാലിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം രണ്ടാം ടേമില്‍ മുസ്ലിം

പയ്യോളി നഗരസഭ ചെയര്‍മാന്‍ സെപ്റ്റംബര്‍ ഒന്നിന് രാജിവെക്കും; പുതിയ ചെയര്‍മാന്റെ കാര്യം ഇതുവരെ തീരുമാനമായില്ല, മുസ്‌ലിം ലീഗ് ആശയക്കുഴപ്പത്തില്‍

പയ്യോളി: മുന്നണി ധാരണ പ്രകാരം പയ്യോളി നഗരസഭയുടെ അടുത്ത രണ്ടര വര്‍ഷത്തേക്കുള്ള പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാനിരിക്കെ ഇതുവരെയും പുതിയ ചെയര്‍മാനെ കണ്ടെത്താന്‍ കഴിയാതെ മുസ്‌ലീം ലീഗ് കടുത്ത ആശയക്കുഴപ്പത്തില്‍. കഴിഞ്ഞ രണ്ടര വര്‍ഷവും, വീണ്ടും കോണ്‍ഗ്രസിന് നീട്ടികൊടുത്ത കഴിഞ്ഞ രണ്ട് മാസവും ലഭിച്ചിട്ടും പുതിയ ചെയര്‍മാനെ കണ്ടെത്താന്‍ ലീഗിന് കഴിഞ്ഞിട്ടില്ല. രണ്ടര വര്‍ഷത്തെ

യോഗ പഠിപ്പിക്കാൻ അറിയാമോ? അവസരമുണ്ട്; പയ്യോളി മുൻസിപ്പാലിറ്റിയിലെ വനിതകൾക്കായി യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു, വിശദാംശങ്ങൾ

പയ്യോളി: പയ്യോളി മുനിസിപ്പാലിറ്റിയിലെ വനിതകൾക്ക് യോഗ പരിശീലനം പദ്ധതിയിലേക്ക് യോഗ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും ഒരു വർഷത്തിൽ കുറയാത്ത പി.ജി ഡിപ്ലോമ ഇൻ യോഗ, അംഗീകൃത സർവകലാശാല/ഗവ. വകുപ്പുകളിൽ നിന്ന് ഒരു വർഷ ദൈർഘ്യമുള്ള യോഗ സർട്ടിഫിക്കറ്റ് കോഴ്സ്/ബി.എൻ.വൈ.എസ്/എം.എസ്.സി യോഗ, എം.ഫിൽ യോഗ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ അഞ്ചിന്

രോഗനിര്‍ണ്ണയത്തിനൊപ്പം അല്‍പ്പം ആരോഗ്യ അറിവും; കൊളാവിപ്പാലത്ത് സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും

പയ്യോളി: നഗരസഭയിലെ 33-ാം ഡിവിഷനായ കൊളാവിപ്പാലത്ത് സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. തണല്‍ വടകരയും വടകര കോസ്റ്റല്‍ പൊലീസും അയനിക്കാട് സാഗ കലാ സാംസ്‌കാരിക വേദിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് നടന്ന പരിപാടി നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.കെ.അബ്ദുറഹ്മാന്‍ ഉദ്ഘാടനം

‘പയ്യോളി എക്സ്പ്രസ്സി’ന് ജന്മനാടിന്റെ ആദരം; പി.ടി.ഉഷ എം.പിക്ക് ഊഷ്മള സ്വീകരണമൊരുക്കി പയ്യോളി പൗരാവലി

പയ്യോളി: രാജ്യസഭ എം.പിയായി തെരെഞ്ഞെടുക്കപ്പെട്ട ഒളിമ്പ്യൻ പി.ടി.ഉഷയ്ക്ക് പയ്യോളി നഗരസഭയുടെ ആഭിമുഖ്യത്തിൽ പയ്യോളി പൗരാവലി സ്വീകരണം നൽകി. പയ്യോളി ബസ് സ്റ്റാൻ്റിൽ നിന്നും പി.ടി.ഉഷയെ പയ്യോളി പൗരാവലി സ്വീകരിച്ച് ആനയിച്ചു. സ്വീകരണ ചടങ്ങ് നടന്ന പയ്യോളിയിലെ പെരുമ ഓഡിറ്റോറിയത്തിലേക്ക് നൂറുകണക്കിന് പേർ പങ്കെടുത്ത ഘോഷയാത്രയായാണ് എം.പിയെ ആനയിച്ചത്. പയ്യോളി പൗരാവലിക്ക് വേണ്ടി നഗരസഭ ചെയർപേഴ്സൺ വടക്കയിൽ