അധ്യാപക ജോലി തിരഞ്ഞ് മടുത്തോ? ഇതാ കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ ഒഴിവുണ്ട്


Advertisement

കൊയിലാണ്ടി: 2023- 24 അദ്ധ്യയന വര്‍ഷത്തേക്ക് എസ്.എ.ആര്‍.ബി.ടി.എം കോളേജില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഗണിത ശാസ്ത്ര വിഷയത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. കൂടിക്കാഴ്ച 2023 മെയ് 25 ന് രാവിലെ 11 മണിമുതല്‍ കോളേജില്‍ വെച്ച് നടത്തുന്നതാണ്. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖല കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ മതിയായ രേഖകള്‍ സഹിതം കോളേജില്‍ ഹാജരാകേണ്ടതാണ്.

Advertisement
Advertisement
Advertisement