വരന്റെ പേര് സുംനഫ്താഖ് ഫ്ളാവേല്‍ നൂണ് ഖരസിനോവ്; പേര് കേട്ട് ഞെട്ടിയോ? സോഷ്യല്‍ മീഡിയയില്‍ വൈറലായ തിരുവങ്ങൂര്‍ സ്വദേശിയുടെ വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: സുംനഫ്താഖ് ഫ്ളാവേല്‍ നൂണ് ഖരസിനോവ് എന്നത് ഒരാളുടെ പേരാണെന്ന് കേട്ടാല്‍ വിശ്വസിക്കുമോ? എന്നാല്‍ സംഗതി സത്യം തന്നെയാണ്. തന്റെ പേരുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പേള് കൊയിലാണ്ടി തിരുവങ്ങൂര്‍ സ്വദേശിയായ സുംഷിതാഖ് ഫ്ളാവേല്‍ നൂണ് ഖരസിനോവ്.
തന്റെ കല്ല്യാണക്കുറിയിലൂടെയാണ് സുംഷിതാഖ് ഇപ്പോള്‍ താരമായിരിക്കുന്നത്. കോഴിക്കോട് തിരുവങ്ങൂര്‍ സ്വദേശി പോലീസ് കോണ്‍സ്റ്റബിള്‍ ടി.സി സുരേന്ദ്രന്റെ മക്കളുടെ പേരാണ് ഇപ്പേള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. മൂത്തമകന് ജനിച്ചപ്പോള്‍ എന്തുപേരിടണെമെന്ന് ആലോചനയില്‍ നിന്നും കണ്ടെത്തിയ പേരാണിതെന്ന് അച്ഛന് സുരേന്ദ്രന് പറയുന്നു. തന്റെ പേരിന്റെ ആദ്യാക്ഷരവും ഭാര്യയുടെ പേരിന്റെ അക്ഷരങ്ങളും കൂട്ടിച്ചേര്‍ത്ത് സുംഷിതാഖ് എന്നു വിളിക്കാന്‍ തുടങ്ങി ബാക്കിയെല്ലാം അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തും അന്നത്തെ കേരള ഗവര്‍ണ്ണരുടെ പേരും കൂട്ടിച്ചര്‍ത്ത് മൂത്ത മകന് പേരിട്ടു.
സുരേന്ദ്രന്റെ മൂന്ന് മക്കളുടെയും പേര് മറ്റുളളവരില്‍ നിന്നും വ്യത്യസ്തമാണ്. മൂത്തമകന് സുംതാഖ് ജയ്സിന് ഷിനോവ്, സുംഷിതാഖ് ലിയോഫര്ദ് ജിഷിനോവ്, സുംഷിതാഖ് ഫ്ളാവേല്‍ നൂണ് ഖരസിനോവ് എന്നിങ്ങനെയാണ് പേരുകള്‍. സുംഷിതാഖ് ഫ്ളാവേല്‍ നൂണ് ഖരസിനോവ് ആണ് ഇപ്പോള്‍ തന്റെ കല്ല്യാണക്കുറിയിലൂടെ വൈറലായിരിക്കുന്നത്.
മക്കളുടെ പേരുകള്‍ കേട്ട് ആളുകള്‍ ചിരിക്കാറുണ്ടെന്നും എന്നാല്‍ തനിക്കും മക്കള്‍ക്കും യാതൊരു കുറവും അതില്‍ തോന്നിയിട്ടില്ലെന്നും സുേ്രരന്ദ്രന് പറയുന്നു. മറ്റുളളവരില്‍ നിന്നും വ്യത്യസ്തമായ പേര് കാരണം സന്തോഷം മാത്രമേ തോന്നിയിട്ടുളളു എന്ന് കല്ല്യാണച്ചെക്കനായ സുംഷിതാഖ് ഫ്ളാവേല്‍ നൂണ് ഖരസിനോവ് പറയുന്നു. ഒരാളുടെ പേര് കണ്ട് തേടി വന്ന സോഷ്യല്‍ മീഡിയ ഇപ്പോള്‍ മൂന്നാളുടെ പേരുകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ്.