നാദാപുരത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിക്കരിഞ്ഞ നിലയില്‍


നാദാപുരം: ചേലക്കാട് ബൈത്തുറഹ്‌മ കോളനിക്ക് സമീപത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് തീയിട്ട് നശിപ്പിച്ച നിലയില്‍. ചരളില്‍ അനീഷിന്റെ സ്‌കൂട്ടറാണ് അഗ്‌നിക്കിരയാക്കിയത്. ഞായറാഴ്ച്ച രാത്രി 1.30 ഓടെയായിരുന്നു സംഭവം.

വീട്ടുമുറ്റത്തു നിന്നും തീ ആളികത്തുന്ന പ്രകാശം കണ്ട് പുറത്തിറങ്ങിയ അനിഷിന്റെ അച്ഛനുമമ്മയുമാണ് സ്‌കൂട്ടര്‍ കത്തുന്നത് കാണ്ടത്. തുടര്‍ന്ന് അനീഷിനെ വിളിച്ചുണര്‍ത്തി വെള്ള മൊഴിച്ച് തീ അണക്കുകയായി
രുന്നു.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാദാപുരത്ത് നിന്ന് പോലീസെത്തി പരിശോധന നടത്തി.