Tag: Nadapuram

Total 39 Posts

തൊണ്ടിമുതല്‍ സൂക്ഷിക്കുന്ന പ്രോപ്പേര്‍ട്ടി റൂമിന്റെ പൂട്ട് പൊളിച്ച നിലയില്‍; നാദാപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ കള്ളന്‍ കയറി

നാദാപുരം: നാദാപരും മജിസ്‌ട്രേറ്റ് കോടതിയില്‍ കള്ളന്‍ കയറി. തൊണ്ടിമുതലുകളും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുന്ന മുറിയിലാണ് കള്ളന്‍ കയറിയത്. ഇന്നലെ രാത്രിയാണ് സംഭവമെന്നാണ് കരുതുന്നത്. രാവിലെ കോടതി ജീവനക്കാര്‍ മുറി തുറക്കുമ്പോള്‍ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. എന്തെങ്കിലും മോഷണം പോയതായി സ്ഥിരീകരിച്ചിട്ടില്ല.

നാദാപുരത്ത് പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; തീ പടര്‍ന്ന് പടക്കം സൂക്ഷിച്ച ജീപ്പ് കത്തി നശിച്ചു

വടകര: നാദാപുരത്ത് പടക്കം പൊട്ടിക്കുന്നതിനിടെ തീ പടര്‍ന്ന് ജീപ്പ് കത്തി നശിച്ചു. മുടവന്തേരിയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. ചെറിയ പെരുന്നാളിന്റെ ഭാഗമായി യുവാക്കള്‍ ചേര്‍ന്ന് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെയാണ് തീപ്പൊരി തെറിച്ച് ജീപ്പിലേക്ക് വീണത്. പിന്നാലെ ജീപ്പില്‍ സൂക്ഷിച്ച പടക്കശേഖരത്തിന് തീപിടിക്കുകയും ജീപ്പ് ഉഗ്രശബ്ദത്തില്‍ പൊട്ടുകയും കത്തി നശിക്കുകയുമായിരുന്നു. വാഹനം ഏതാണ്ട് പൂര്‍ണമായി കത്തി നശിച്ച

നാലാംക്ലാസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 62 വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി

നാദാപുരം: മാനസികവെല്ലുവിളി നേരിടുന്ന നാലാംക്ലാസുകാരിയായ പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ 54 കാരന് 62 വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നന്മണ്ട സ്വദേശി കിണറ്റുമ്പത്ത് ശിവദാസനെ (54)യാണ് ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് (പോക്‌സോ) ജഡ്ജി എം ശുഹൈബാണ് ശിക്ഷ വിധിച്ചത്. 2018ലാണ് കേസസിനാസ്പദമായ സംഭവം നടന്നത്. അശ്ലീലവീഡിയോ

നാദാപുരത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിക്കരിഞ്ഞ നിലയില്‍

നാദാപുരം: ചേലക്കാട് ബൈത്തുറഹ്‌മ കോളനിക്ക് സമീപത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് തീയിട്ട് നശിപ്പിച്ച നിലയില്‍. ചരളില്‍ അനീഷിന്റെ സ്‌കൂട്ടറാണ് അഗ്‌നിക്കിരയാക്കിയത്. ഞായറാഴ്ച്ച രാത്രി 1.30 ഓടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തു നിന്നും തീ ആളികത്തുന്ന പ്രകാശം കണ്ട് പുറത്തിറങ്ങിയ അനിഷിന്റെ അച്ഛനുമമ്മയുമാണ് സ്‌കൂട്ടര്‍ കത്തുന്നത് കാണ്ടത്. തുടര്‍ന്ന് അനീഷിനെ വിളിച്ചുണര്‍ത്തി വെള്ള മൊഴിച്ച് തീ അണക്കുകയായി രുന്നു.

രക്ഷപ്പെടാനായി ഓടി പെൺകുട്ടി, പിന്തുടർന്നെത്തി കുത്തി പ്രതി; നാദാപുരം കല്ലാച്ചിയിൽ പതിനേഴുകാരിയെ കുത്തി പരിക്കേൽപ്പിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

നാദാപുരം: കല്ലാച്ചിയില്‍ പതിനേഴുകാരിയെ ആണ്‍സുഹൃത്ത് കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് ഉച്ചയോടെയായിരുന്നു പുതുക്കയം സ്വദേശിയായ പതിനേഴുകാരിയെ പിന്തുടര്‍ന്നെത്തിയ ആണ്‍ സുഹൃത്ത് കത്തി കൊണ്ട് അക്രമിച്ചത്. അക്രമണത്തില്‍ കൈക്ക് പരിക്കേറ്റ് പെണ്‍കുട്ടി നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സമീപത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഉച്ചയ്ക്ക് തിരക്കുള്ള സമയത്താണ്

വിറക് ശേഖരിക്കാനെന്ന് പറഞ്ഞ് കാട് നിറഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയി, മൂന്നാം ക്ലാസുകാരിയെ അശ്ലീല വീഡിയോ കാണിച്ച് ബലാത്സംഗം ചെയ്തു; നാദാപുരത്ത് യുവാവിന് 83 വർഷം കഠിന തടവ് വിധിച്ച് കോടതി

നാദാപുരം: അശ്ശീല വീഡിയോ കാണിച്ച് മൂന്നാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിന് 83 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും ശിക്ഷ. വിലങ്ങാട് അടുപ്പില്‍ കോളനിയിലെ സുരേഷിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എം.ശുഹൈബ് ശിക്ഷിച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്തെ കാട് നിറഞ്ഞ പറമ്പിൽ

നാദാപുരത്ത് വിഷ്ണുമംഗലം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് പതിനൊന്നുകാരൻ മരിച്ചു

നാദാപുരം: നാദാപുരം വിഷ്ണുമംഗംലം പുഴയില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട പതിനൊന്നുകാരന്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. വളയം മാമുണ്ടേരി സ്വദേശി തുണ്ടിയില്‍ മഹ്‌മൂദിന്റെ മകന്‍ സഹല്‍(11)ആണ് മരിച്ചത്. മാമുണ്ടേരി സ്വദേശി അജ്മലിനെയാണ് രക്ഷപ്പെടുത്തിയത്. മാമുണ്ടേരി ഭാഗത്തു നിന്ന് പതിമൂന്നോളം കുട്ടികളുടെ സംഘം വിഷ്ണു മംഗലം പുഴയില്‍ കുളിക്കാന്‍ എത്തിയിരുന്നു. സംഘത്തിലുള്ള രണ്ടുപേര്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളുടെ

വ്യാജ വിമാനടിക്കറ്റ് നല്‍കി ഒന്‍പത് ലക്ഷം തട്ടി; ഇരിങ്ങല്‍ സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത് നാദാപുരം പോലീസ്

നാദാപുരം: വ്യാജ വിമാനടിക്കറ്റ് വില്‍പന നടത്തി ഒന്‍പത് ലക്ഷത്തിലേറെ തട്ടിപ്പ് നടത്തിയ യുവാവിനെതിരെ കേസെടുത്തു. ഇരിങ്ങല്‍ സ്വദേശി ജിയാസ് മന്‍സിലിലെ ജിയാസ് മുഹമ്മദിനെതിരെയാണ് നാദാപുരം പോലീസ് കേസെടുത്തത്. നാദാപുരം യൂനിമണി ഫിനാന്‍സ് സര്‍വീസ് എന്ന സ്ഥാപനത്തിന്റെ മാനേജറുടെ പരാതിയിലാണ് കേസ്. നിരവധി പ്രവാസികളെയാണ് വ്യാജ വിമാന ടിക്കറ്റ് നല്‍കി ജിയാസ് മുഹമ്മദ് കബളിപ്പിച്ചത്. ഓണ്‍ലൈനില്‍ യാത്രാവിവരം

ദുബായിലെത്തിയതിന് പിന്നാലെ കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ചു; കാമുകനൊപ്പം ഒളിച്ചോടി നാദാപുരം സ്വദേശിനി

ദുബായ്: ദുബായിൽ എത്തിയതിന് പിന്നാലെ യുവതി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. നാദാപുരം സ്വദേശിനിയായ യുവതിയാണ് ദുബായിലുള്ള കാമുകനൊപ്പം ഒളിച്ചോടിയത്. ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമായാണ് യുവതി ഒളിച്ചോടിയത്. ഇരുവരും പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വാണിമേല്‍ മാമ്പിലാക്കൂല്‍ സ്വദേശിയായ കെ.കെ ഫയാസിനെ ഇൻസ്റ്റ​ഗ്രമാലൂടെയാണ് യുവതി പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിൽ ആവുകയായിരുന്നു. ദുബെെയിലാണ് ഫയാസ് ജോലിചെയ്യുന്നത്. യുവതിയെ ഇവിടെയെത്തിക്കുന്നതിനായുള്ള

നാദാപുരത്ത് ഏഴ് വയസുകാരനെ തട്ടിക്കൊണ്ട് പോവാൻ ശ്രമം; ബംഗാൾ സ്വദേശി അറസ്റ്റിൽ

നാദാപുരം: നാദാപുരത്ത് ഏഴ് വയസുകാരന തട്ടിക്കൊണ്ട് പോവാൻ ശ്രമിച്ച ബംഗാൾ സ്വദേശി അറസ്റ്റിൽ. നാദാപുരം ശാദുലി റോഡ് അഹമ്മദ് മുക്കിൽ ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. വെസ്റ്റ് ബംഗാൾ സ്വദേശി മുസ്താഖ് ഷെയ്ഖ് (19) ആണ് പിടിയിലായത്. പുതുക്കുടി രഹനാസ് – ഷാഹിന ദമ്പതികളുടെ