പുറമേരിയില്‍ പട്ടാപ്പകൽ വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന കേസ്‌; അയല്‍വാസിയായ യുവാവ് പിടിയില്‍


നാദാപുരം: പുറമേരിയില്‍ പട്ടാപ്പകല്‍ വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. പുറമേരി സ്വദേശിയും അയല്‍വാസിയുമായ നെടുമ്പരക്കണ്ടിയില്‍ പ്രജീഷ്(36) ആണ് നാദാപുരം പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പുറമേരി ടൗണിന് സമീപത്തെ മഠത്തിക്കുന്നുമ്മൽ നാരായണിയുടെ രണ്ടേകാൽ പവൻ സ്വർണമാലയാണ് പ്രതി പൊട്ടിച്ചെടുത്തത്‌. വൈകിട്ട് നാല് മണിയോടെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നും അലക്കുകയായിരുന്നു നാരായണി. ഇതിനിടെ പ്രതി പിന്നിലൂടെ വന്ന് ചാക്ക് ഉപയോഗിച്ച് മുഖം പൊത്തിപ്പിടിത്താണ് കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുത്തത്.

നാരായണിയുടെ ശബ്ദം കേട്ടാണ് അയല്‍ക്കാര്‍ വിവരം അറിയിരുന്നുത്. ഈ സമയം വീട്ടിലുള്ളവര്‍ ഒരു കല്യാണത്തിനായി കല്ലേരിയില്‍ പോയതായിരുന്നു.സ്വര്‍ണം നാദാപുരത്തെ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതായി പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.