അജേഷ് ചികിത്സാ സഹായ നിധിയിലേക്ക് തുക കൈമാറി ചെങ്ങോട്ട്കാവ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി


ചെങ്ങോട്ട്കാവ്: ഇരു വൃക്കകളും തകരാറിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജേഷ് ചികിത്സാ സഹായ കമ്മിറ്റിയിലേക്ക് തുക കൈമാറി ചെങ്ങോട്ട്കാവ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി.

കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ചികിത്സാ സഹായ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയ്ക്ക് തുക കൈമാറ്റം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് എന്‍ മുരളിധരന്‍ തൊറോത്ത് മുഖ്യഅതിഥിയായ ചടങ്ങില്‍ റൗഫ് ചെങ്ങോട്ട്കാവ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് വി.പി പ്രമോദ് ദാസന്‍, പറമ്പത്ത് അമല്‍ ചൈത്രം, എളാട്ടേരി മനോജ്, നെടുള്ളി വല്‍സരാജ്, ജയേഷ് ചേലിയ, അഖില്‍ സി.വി, തനഹീര്‍ കൊല്ലം റാഷിദ് മുത്താമ്പി, സി. ഗോപിനാഥ്, കെ. രമേശന്‍, നിഖില്‍ കെ.വി വിഘ്‌നേഷ് ശങ്കര്‍, അഭിനവ് കണക്കശ്ശേരി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.