മൊകേരി ഗവ. കോളേജില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക നിയമനം; യോഗ്യതകളും വിശദാംശങ്ങളും അറിയാം


തൊട്ടില്‍പ്പാലം: മൊകേരി ഗവ. കോളേജില്‍ കെമിസ്ട്രി, ഫിസിക്‌സ്, ഹിന്ദി, കോമേഴ്‌സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.

ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദം, നെറ്റ്/ പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ്അധ്യാപക പാനലില്‍ ഉള്‍പ്പെട്ടവര്‍ ആയിരിക്കണം. മേല്‍പ്പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദധാരികളെയും പരിഗണിക്കും.

താല്പര്യമുള്ളവര്‍ കോളേജ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് മേയ് 25നകം സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക ഓഫീസില്‍ നിന്നും കോളേജ് വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാവുന്നതാണ്. വെബ്‌സൈറ്റ് : www.govtcollegemokeri.ac.in ഫോണ്‍: 9947112244.