ജൈവ വൈവിധ്യ സംരക്ഷണം – കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി; മൂടാടി പഞ്ചായത്തില്‍ ഔഷധ സസ്യ കൃഷി വിളവെടുപ്പ് നടത്തി


മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് ഔഷധ സസ്യ കൃഷി വിളവെടുപ്പ് നടത്തി. ജൈവ വൈവിധ്യ സംരക്ഷണം കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൃഷി നടത്തിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിളവെടുപ്പ് ഉദ്ഘാടം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.പി. അഖില അധ്യക്ഷത വഹിച്ചു. ആയുര്‍വേദ കോ ഒപ് സൊസൈറ്റി പ്രസിഡന്റ് ഡോ: വി.എ.ഉദയകുമാര്‍ കര്‍ഷര്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി. ടി. ഗിരിഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വാര്‍ഡ് മെമ്പര്‍ ലത കെ.പി, ഡോ: ചിത്രകുമാര്‍, കൃഷി ഓഫീസര്‍ ഫൗസിയ, സജീന്ദ്രന്‍ തെക്കേടത്ത,് സുരേഷ് മന്ദത്ത്, എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സെക്രട്ടറി എം.ഗിരീഷ് സ്വാഗതവും റഷീദ് എടത്തില്‍ നന്ദിയും പറഞ്ഞു.