ഇ. ശ്രീധരന്‍ മാസ്റ്ററുടെ രണ്ടാം ചരമവാര്‍ഷികം ആചരിച്ച് പൂക്കാട് കലാലയം ഭാരവാഹികളും കോണ്‍ഗ്രസ്സ്  പ്രവര്‍ത്തകരും


ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡണ്ടും, കോണ്‍ഗ്രസ്സ് നേതാവും ചേമഞ്ചേരി യു.പി സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപകനും പൂക്കാട് കലാലയം മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഇ. ശ്രീധരന്‍ മാസ്റ്റുടെ രണ്ടാം ചരമവാര്‍ഷികം ആചരിച്ചു.

കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും, പൂക്കാട് കലാലയം ഭാരവാഹികളും ചേര്‍ന്ന് ശ്രീധരന്‍ മാസ്റ്ററുടെ വസതിയില്‍ പുഷ്പ്പാര്‍ച്ചന നടത്തി. മഹാത്മാ കാരുണ്യ വേദിയില്‍ വെച്ച് മാടഞ്ചേരി സത്യനാഥന്റെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി.സി പ്രസിഡണ്ട് അഡ്വ: കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

സി.വി ബാലകൃഷ്ണന്‍, എന്‍.കെ കെ മാരാര്‍, മനത്താനത്ത് ഗോവിന്ദന്‍കുട്ടി, വത്സല പുല്ല്യത്ത്, പ്രജിത ഉപ്പശ്ശന്‍ കണ്ടി, എം.ഒ ഗോപാലന്‍ മാസ്റ്റര്‍, വാഴയില്‍ ശിവദാസ്, കെ.വി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സത്യന്‍ ചാത്തനാടത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശ്രീകുമാര്‍ ഒറവങ്കര നന്ദിയും പറഞ്ഞു.