സംസ്ഥാന കലോത്സവ മേളയുടെ സമയക്രമീകരണങ്ങള്‍ പ്രസിദ്ധീകരിച്ചു; കോഴിക്കോട് വേദിയാകുന്ന ആഘോഷനാളുകളുടെ വിശദ വിവരങ്ങള്‍ അറിയാം
കോഴിക്കോട്: ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ജനുവരി മൂന്നു മുതല്‍ ഏഴ് വരെ കോഴിക്കോട്. വിവിധ മേളകളുടെ സമയക്രമം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. സ്‌കൂള്‍തലത്തില്‍ ശാസ്‌ത്രോത്സവം നടത്തേണ്ടത് സെപ്റ്റംബര്‍ 30നാണ്.
സബ്ജില്ലാ, ജില്ലാ മത്സരങ്ങള്‍ നവംബര്‍ 5ന് മുന്‍പ് നടത്തണം. സംസ്ഥാനതല മത്സരം നവംബര്‍ 10,11,12 തീയതികളിലായി എറണാകുളത്ത് നടക്കും.
കലോത്സവത്തിന്റെ ഭാഗമായുള്ള സ്‌കൂള്‍തല മത്സരങ്ങള്‍ ഒക്ടോബര്‍ 19ന് മുന്‍പ് നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങള്‍ നവംബര്‍ 30ന് മുന്‍പ് സംഘടിപ്പിക്കണം. ജനുവരി മൂന്നു മുതല്‍ ഏഴ് വരെ കോഴിക്കോട് വെച്ചാണ് സ്‌കൂള്‍ കലോത്സവം നടക്കുക.
കായികമേള സ്‌കൂള്‍തലത്തില്‍ ഒക്ടോബര്‍ 12 നകം നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങള്‍ നവംബര്‍ 20ന് മുന്‍പാണ് നടത്തേണ്ടത്. ഡിസംബര്‍ 3 മുതല്‍ 6 വരെ തിരുവനന്തപുരത്ത് സ്‌കൂള്‍ കായിക സംഘടിപ്പിക്കും.
സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല സ്‌ക്രീനിംഗ് ഒക്ടോബര്‍ പത്തിന് മുമ്ബ് നടത്തണം. ഒക്ള്‍ടോബര്‍ 20,21,22 തിയ്യതികളില്‍ കോട്ടയത്താണ് സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം സംഘടിപ്പിക്കുന്നത്. മേളകളുടെ കാര്യക്ഷമമായ സംഘാടനം ഉറപ്പുവരുത്തുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.
summary: State Arts Fair published; Know the details of the festival days in Kozhikode