പാലക്കുളത്തും സിൽക്ക് ബസാറിലും അർദ്ധരാത്രി വീടുകളിൽ മോഷണ ശ്രമം; കള്ളൻ എത്തിയത് ആയുധവുമായി


Advertisement

കൊയിലാണ്ടി: പാലക്കുളത്തും സിൽക്‌ബസാറിലും മോഷണ ശ്രമം. ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചയുമാണ് സംഭവം. പാലക്കുളം മാണിക്കോത്ത് അഷ്‌റഫിന്റെയും സിൽക്ക് ബസാർ അമ്പല പറമ്പിൽ അബ്‌ദു റഹ്മാന്റേയും വീടുകളിലാണ് മോഷണ ശ്രമം നടന്നത്.

Advertisement

ഇന്നലെ പതിനൊന്നേ മുക്കാലോടെയാണ് പാലക്കുളത്ത് സംഭവം നടന്നത്. കയ്യിൽ വലിയൊരു വാളും കവറുമൊക്കെയായി ആയിരുന്നു മോഷ്ടാവ് എത്തിയത്. ആദ്യം നേരെ കയറി വരുന്ന ഇയാൾ പെട്ടന്ന് ക്യാമറ കണ്ടതോടെ തിരികെ പോയി മുഖം മറച്ചു വരുകയായിരുന്നു. വെളിച്ചം കണ്ട് ചെന്നപ്പോൾ ആരെയും കണ്ടില്ല എന്നും സംശയം തോന്നി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കള്ളനെ കണ്ടതെന്നും അഷ്‌റഫിന്റെ സഹോദരൻ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

Advertisement

ഏകദേശം ഒന്നരയോടെയാണ് സിൽക്ക് ബസാറിൽ മോഷണ ശ്രമം നടന്നത്. വീടിന്റെ വാതിലിന്റെ പുറകു വശം കുത്തി തുറക്കാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്.

Advertisement

രണ്ടു സ്ഥലങ്ങളിലും ഒരാൾ തന്നെയാണ് കയറിയതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാക്കുന്നത്. വീടുകളിൽ നിന്ന് യാതൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് വീട്ടുടമസ്ഥർ പറഞ്ഞു. കൊയിലാണ്ടി പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളും എടുത്തിട്ടുണ്ട്.