Tag: robbery

Total 16 Posts

വീടുകളുടെയും കടകളുടെയും മേൽക്കൂര പൊളിച്ച് അകത്ത് കടക്കും, പത്തിലേറെ മോഷണം; കൊയിലാണ്ടി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയ പ്രതി ഒടുവിൽ പിടിയിൽ

കോഴിക്കോട്: കൊയിലാണ്ടി ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലെ മോഷണ കേസുകളിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി ഒടുവിൽ പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര ആര്യനാട് വടയാരപുത്തൻ വീട് മണികണ്ഠൻ (36) ആണ് അറസ്റ്റിലായത്. പന്നിയങ്കര പൊലീസ് ആണ് ഇയാളെ കല്ലായി റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് പിടികൂടിയത്. വീടുകളുടെയും കടകളുടെയും മേൽക്കൂര പൊളിച്ച് അകത്ത് കടന്ന് മോഷണം നടത്തുന്നതാണ് മണികണ്ഠന്റെ

പണത്തോടൊപ്പം പുത്തൻ മൊബെെൽ ഫോണുകളും കവർന്ന് കള്ളൻ; ചെങ്ങോട്ടുകാവിലെ മോഷണത്തിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്, വീഡിയോ കാണാം

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ടൗണിലെ കടകളിൽ നിന്നും മോഷണം പോയവയിൽ മൊബെെൽ ഫോണുകളും. എം കെ മൊബൈൽ ആന്റ് ഫേൻസി ഷോപ്പിൽ നിന്നാണ് പണവും ഫോണുകളും നഷ്ടമായത്. ഏകദേശം ഒരുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ ഹംസ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പണത്തോടൊപ്പം പുതിയ രണ്ട് ടച്ച് ഫോണുകൾ നഷ്ടമായിട്ടുണ്ട്. ഒപ്പം താൻ റീച്ചാർജ് ചെയ്തുകൊടുക്കാനുപയോ​ഗിക്കുന്ന

കൊയിലാണ്ടിയിൽ പട്ടാപ്പകൽ മോഷണം; ബേബി ഷോപ്പിൽ നിന്ന് പണം കവർന്നു

കൊയിലാണ്ടി: പട്ടാപ്പകൽ കടയിൽ കയറി പണം കവർന്ന് മോഷ്ടാവ്. കൊയിലാണ്ടി ഇ.എം.എസ് ടൗൺ ഹാൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബേബി ക്ലബിലാണ് മോഷണം നടന്നത്. ഇന്നലെ വെെകുന്നേരം മുന്നുമണിയോടെയാണ് സംഭവം. കുട്ടികളുടെ ടോയ്സും വസ്ത്രങ്ങളുമെല്ലാം വിൽപ്പന നടത്തുന്ന സ്ഥാപനമാണ് ബേബി ക്ലബ്. സ്ഥാപനത്തിലെ ജീവനക്കാരി പുറത്തുപോയ സമയത്തായിരുന്ന മോഷണം നടന്നത്. കടയിലെ മേശയിൽ സൂക്ഷിച്ചിരുന്ന ആറായിരത്തോളം രൂപയും

വാതിൽ കുത്തിതുറന്നു, പിടക്കപ്പെടാതിരിക്കാൻ മുളകുപൊടി വിതറി; അഴിയൂരിലെ വീട്ടിൽ നിന്ന് 20 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും കവർന്ന് കള്ളൻ

ഒഞ്ചിയം: അഴിയൂർ ചുങ്കത്ത് ഡോക്ടറുടെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും മോഷണം പോയി. 20 പവൻ സ്വർണവും രണ്ടുലക്ഷം രൂപയുമാണ് മോഷ്ടാവ് കവർന്നത്. ഡോ. ജയ്ക്കർ പ്രഭുവിന്‍റെ വീട്ടിലാണ് വെള്ളിയാഴ്ച പുലർച്ചെയാണ് കവർച്ചനടന്നത്. വീടിന്‍റെ മുൻവാതിൽ തുറന്ന് അകത്തുകടന്നാണ് മോഷണം നടത്തിയത്. താഴത്തെനിലയിലെ പൂജാമുറിയിലായിരുന്നു സ്വർണവുംപണവും സൂക്ഷിച്ചിരുന്നത്. ഡോക്ടറും കുടുംബവും വീടിന്‍റെ മുകളിലത്തെ നിലയിലായിരുന്നു. മുറികളിൽ

പുരാവസ്തുക്കള്‍ മോഷ്ടിക്കും, നാട്ടിലെത്തിച്ച് കൈമാറ്റം; സിസിടിവിയില്‍ കുടങ്ങിയ വടകര സ്വദേശിയെ കയ്യോടെ പൊക്കി പൊലീസ്

കോഴിക്കോട്: പെട്ടിക്കടയുടെ പൂട്ടു പൊട്ടിച്ച് പുരാവസ്തുക്കൾ മോഷണം നടത്തിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. വടകര സ്വദേശി താനിയുള്ള പറമ്പിൽ നൗഷാദിനെ (35) ആണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളി കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പൊലീസ് ജില്ലയില്‍ നടത്തിയ പ്രത്യേക രാത്രികാല പരിശോധനയിലാണ് നൗഷാദ് അറസ്റ്റിലാവുന്നത്. കസബ പോലീസ്

പാലക്കുളത്തും സിൽക്ക് ബസാറിലും അർദ്ധരാത്രി വീടുകളിൽ മോഷണ ശ്രമം; കള്ളൻ എത്തിയത് ആയുധവുമായി

കൊയിലാണ്ടി: പാലക്കുളത്തും സിൽക്‌ബസാറിലും മോഷണ ശ്രമം. ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചയുമാണ് സംഭവം. പാലക്കുളം മാണിക്കോത്ത് അഷ്‌റഫിന്റെയും സിൽക്ക് ബസാർ അമ്പല പറമ്പിൽ അബ്‌ദു റഹ്മാന്റേയും വീടുകളിലാണ് മോഷണ ശ്രമം നടന്നത്. ഇന്നലെ പതിനൊന്നേ മുക്കാലോടെയാണ് പാലക്കുളത്ത് സംഭവം നടന്നത്. കയ്യിൽ വലിയൊരു വാളും കവറുമൊക്കെയായി ആയിരുന്നു മോഷ്ടാവ് എത്തിയത്. ആദ്യം നേരെ കയറി വരുന്ന

തിരുവങ്ങൂര്‍ ക്ഷേത്രപാലന്‍ കോട്ട ക്ഷേത്രത്തില്‍ വന്‍ മോഷണം; നഷ്ടമായത് 75 കിലോഗ്രാം തൂക്കമുള്ള പിച്ചള സാധനങ്ങളും പണവും, പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി

കൊയിലാണ്ടി: തിരുവങ്ങൂര്‍ ക്ഷേത്രപാലന്‍ കോട്ട ക്ഷേത്രത്തില്‍ വന്‍ മോഷണം. പിച്ചള പാത്രങ്ങളും പണവുമാണ് നഷ്ടമായത്. ഇന്ന് പുലര്‍ച്ചെ ക്ഷേത്രം മേല്‍ശാന്തി നട തുറക്കാനായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഭഗവതി ക്ഷേത്രത്തിന്റെയും ഓഫീസിന്റെയും പൂട്ടുകള്‍ തകര്‍ത്ത നിലയിലാണ് കണ്ടത്. തുടര്‍ന്ന് ക്ഷേത്രഭാരവാഹികള്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ ക്ഷേത്രത്തിലും ഓഫീസിലുമായി സൂക്ഷിച്ച

കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയിലെ മോഷണ ശ്രമം; കാവുന്തറ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

കൊയിലാണ്ടി: കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയില്‍ നടന്ന മോഷണത്തിൽ കാവുന്തറ സ്വദേശി പിടിയിൽ. കുന്നത്തറ പുറയവ്‍ വീട്ടിൽ ബിനുവിനെയാണ് കൊയിലാണ്ടി എസ്.ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ജൂലെെ 15-നാണ് മോഷ്ടാക്കള്‍ ബാങ്കിന്റെ ഷട്ടര്‍ പൂട്ട്

വടകര സ്വദേശി ലത്തീഫിനെ പിടിവിടാതെ ഒരു കള്ളൻ; ഒന്നര വര്‍ഷം മുമ്പ് 40,000 രൂപയും സാധനങ്ങളും കവര്‍ന്നു; എട്ടുമാസം മുമ്പ് വീട്ടില്‍ ഉടമയെ ബന്ദിയാക്കിയും കവര്‍ച്ച; ഏറ്റവുമൊടുവില്‍ കടയിലും

വടകര: പഴങ്കാവ് സ്വദേശി കെ.എം.പി ലത്തീഫിനെ വിടാതെ പിന്തുടരുകയാണ് കള്ളന്‍. ഒന്നര വര്‍ഷത്തിനിടെ മൂന്നുതവണയാണ് ലത്തീഫിന്റെ വീട്ടിലും കടയിലുമായി മോഷണം നടന്നത്. ചൊവ്വാഴ്ച ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ഒന്തം റോഡിലെ കേരള സ്‌റ്റോറില്‍ നടന്ന മോഷമാണ് ഏറ്റവുമൊടുവിലത്തേത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് കടയില്‍ കയറിയ കള്ളന്‍ പൈസയും വിലയേറിയ സാധനങ്ങളും കൊണ്ടുപോയി. മുഖംമൂടി ധരിച്ച ഒരാളുടെ ദൃശ്യം

ആൾപ്പാർപ്പില്ലാത്ത വീടിന്റെ വാതിൽ പൂട്ട് പൊളിച്ച് വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങളും ഉരുളികളും വിളക്കുകളും കവർന്നു; എലത്തൂരിൽ അടച്ചിട്ട വീട്ടിൽ വൻകവർച്ച

എലത്തൂർ: എടക്കാട് ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കവർച്ച നടത്തി മോഷ്ടാക്കൾ. എടക്കാട് നെല്ലിക്കാപ്പുളി പാലത്തിനുസമീപത്തെ എടക്കമന മാവിളി തറവാട് വീട്ടിലാണ് കവർച്ച നടന്നത്. തറവാട് വീടിന്റെ വാതിൽ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങളും ഉരുളികളും വിളക്കുകളും മോഷ്ടാക്കൾ കവർന്നു. വീടിനു ചുറ്റുമുള്ള ചെറു ക്ഷേത്രങ്ങളിലെ ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന വിളക്കുകളും പാത്രങ്ങളുമാണ് നഷ്ടമായത്. വിളക്ക് തെളിയിക്കാനായി