കണ്ണൂരിലെ ബീവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യക്കുപ്പികള്‍ എടുക്കുന്നതിനിടെ റാക്ക് ജീവനക്കാരന്റെ ദേഹത്തേക്ക് മറിഞ്ഞുവീണു; സി.സി.ടി.വി ദൃശ്യം സമൂഹമാധ്യങ്ങളില്‍ വൈറല്‍ (വീഡിയോ കാണാം)


Advertisement

കണ്ണൂര്‍: ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റില്‍ മദ്യക്കുപ്പികള്‍ എടുക്കുന്നതിനിടെ റാക്ക് ജീവനക്കാരന്റെ ദേഹത്തേക്ക് മറിഞ്ഞ് വീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ വൈറലായി. കണ്ണൂര്‍ ജില്ലയിലെ താവത്തുള്ള ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റിലാണ് സംഭവം.

Advertisement

മദ്യമെടുക്കുന്ന ജീവനക്കാരന്റെയും സമീപമുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന്റെയും ദേഹത്തേക്കാണ് മദ്യക്കുപ്പികള്‍ വച്ചിരുന്ന റാക്ക് മറിഞ്ഞു വീണത്.

Advertisement

കഴിഞ്ഞ ദിവസം നടന്നത് എന്ന തരത്തിലാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നത്. എന്നാല്‍ അഞ്ച് മാസം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ പുറത്ത് വന്നതാണെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ജീവനക്കാര്‍ കൂട്ടിച്ചേര്‍ത്തു.

വീഡിയോ കാണാം:

(മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

Also Read: ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ ഇനി കൂടുതൽ സുരക്ഷിതമാകും, ടോക്കണൈസേഷന്റെ അവസാന തിയ്യതി പ്രഖ്യാപിച്ച് റിസർവ്വ് ബാങ്ക്; വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Advertisement