Tag: Beverages Outlet

Total 4 Posts

പുതുവത്സര രാത്രിയില്‍ ബാറുകൾ പുലർച്ചെ അഞ്ച് മണി മണിവരയും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ ഒരു മണി വരെയും പ്രവർത്തിക്കുമോ?; പ്രചരിക്കുന്നത് സന്ദേശത്തിന്റെ വാസ്തവം അറിയാം

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവര്‍ത്തനസമയം നീട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് എക്‌സൈസ്. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ബവ്‌റിജസ് കോര്‍പറേഷന്റെ ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് രാവിലെ 10 മണി മുതല്‍ രാത്രി 9 വരെയാണ്. ബാറുകളുടെ സമയക്രമത്തില്‍ മാറ്റമില്ലെന്നും നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും തുറന്നിരിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ

സംസ്ഥാനത്തെ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ ഒക്ടോബര്‍ ഒന്നിനും രണ്ടിനും തുറക്കില്ല

കോഴിക്കോട്: സംസ്ഥാനത്തെ ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലകള്‍ ഒക്ടോബര്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ തുറക്കില്ല. അര്‍ധവാര്‍ഷിക കണക്കെടുപ്പും ഗാന്ധിജയന്തിയും പ്രമാണിച്ചാണ് അവധി. കണക്കെടുപ്പിനായി സെപ്റ്റംബര്‍ 30 ന് വൈകീട്ട് ഏഴ് മണിക്ക് അടയ്ക്കുന്ന ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ പിന്നെ തുറക്കുക ഒക്ടോബര്‍ മൂന്നിനാണ്. സെപ്റ്റംബര്‍ 30 ന് ഏഴ് മണിക്ക് ആരംഭിക്കുന്ന അര്‍ധവാര്‍ഷിക കണക്കെടുപ്പ് ഒക്ടോബര്‍ ഒന്നിനും തുടരും.

തിരുവോണത്തിന് ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് അവധി; ഇന്നും നാളെയും തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ കൗണ്ടറുകളും പ്രീമിയം കൗണ്ടറുകളും

തിരുവനന്തപുരം: തിരുവോണ ദിവസമായ സെപ്റ്റംബര്‍ എട്ടാം തീയതി സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. തിരുവോണം പ്രമാണിച്ച് അവധിയാണെന്ന് വ്യക്തമാക്കി ബെവ്കോ സര്‍ക്കുലര്‍ പുറത്തിറക്കി. എന്നാല്‍ ഈ ദിവസം സംസ്ഥാനത്തെ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും. തിരുവോണദിവസം അവധിയായതിനാല്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ബെവ്കോ ഔട്ട്ലെറ്റുകളില്‍ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത. ഇത് മുന്നില്‍ക്കണ്ട് തിരക്ക് ഒഴിവാക്കാനായി പലയിടങ്ങളിലും കൂടുതല്‍

കണ്ണൂരിലെ ബീവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യക്കുപ്പികള്‍ എടുക്കുന്നതിനിടെ റാക്ക് ജീവനക്കാരന്റെ ദേഹത്തേക്ക് മറിഞ്ഞുവീണു; സി.സി.ടി.വി ദൃശ്യം സമൂഹമാധ്യങ്ങളില്‍ വൈറല്‍ (വീഡിയോ കാണാം)

കണ്ണൂര്‍: ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റില്‍ മദ്യക്കുപ്പികള്‍ എടുക്കുന്നതിനിടെ റാക്ക് ജീവനക്കാരന്റെ ദേഹത്തേക്ക് മറിഞ്ഞ് വീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ വൈറലായി. കണ്ണൂര്‍ ജില്ലയിലെ താവത്തുള്ള ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റിലാണ് സംഭവം. മദ്യമെടുക്കുന്ന ജീവനക്കാരന്റെയും സമീപമുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന്റെയും ദേഹത്തേക്കാണ് മദ്യക്കുപ്പികള്‍ വച്ചിരുന്ന റാക്ക് മറിഞ്ഞു വീണത്. കഴിഞ്ഞ ദിവസം നടന്നത് എന്ന തരത്തിലാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നത്.