പുതുവത്സര രാത്രിയില്‍ ബാറുകൾ പുലർച്ചെ അഞ്ച് മണി മണിവരയും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ ഒരു മണി വരെയും പ്രവർത്തിക്കുമോ?; പ്രചരിക്കുന്നത് സന്ദേശത്തിന്റെ വാസ്തവം അറിയാം


തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവര്‍ത്തനസമയം നീട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് എക്‌സൈസ്. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ബവ്‌റിജസ് കോര്‍പറേഷന്റെ ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് രാവിലെ 10 മണി മുതല്‍ രാത്രി 9 വരെയാണ്.

ബാറുകളുടെ സമയക്രമത്തില്‍ മാറ്റമില്ലെന്നും നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും തുറന്നിരിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് അറിയിച്ചു. പരാതികള്‍ അറിയിക്കാന്‍ 9447178000, 9061178000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

പുതുവത്സര രാത്രിയില്‍ ബാറുകളുടെ പ്രവര്‍ത്തനസമയം എക്‌സൈസ് വകുപ്പ് നീട്ടിനല്‍കിയെന്നായിരുന്നു വ്യാജപ്രചാരണം. ബാറുകള്‍ ജനുവരി ഒന്നാം തീയതി പുലര്‍ച്ചെ അഞ്ചുവരെയും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ പുലര്‍ച്ചെ ഒരുമണി വരെയും തുറക്കുമെന്നായിരുന്നു പ്രചരിച്ചിരുന്നത്.

Summary: Bars will be open until 5am and Bevco outlets until 1am on New Year’s Eve A fake message is being spread